HOME
DETAILS
MAL
സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി
backup
August 20 2016 | 23:08 PM
പരപ്പനങ്ങാടി: സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണ്‍ (സാഫ്) മലപ്പുറം ഫിഷറീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി ഏകദിന മെഡിക്കല്‍ ക്യാംപ് നടത്തി. പരപ്പനങ്ങാടി ടൗണ്‍ സ്കൂളില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയര്മാന് എച്ച്. ഹനീഫ അധ്യക്ഷനായി.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഭാവ്യാരാജ്, കൗണ്‍സിലര്‍മാരായ ദേവന് ആലുങ്ങല്‍, പി.പി ഉമ്മുക്കുല്‍സു, ശഹര്ബാന്, അഷ്റഫ് ശിഫ, കടവത്ത് സൈതലവി, കെ.പി.എം കോയ, അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ സന്തോഷ്കുമാര്‍, കെ.പി അബ്ദുറഹ്മാന് സംസാരിച്ചു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ക്യാംപിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."