കൊവിഡ് മരണ സംഖ്യയില്‍ കള്ളക്കളി: സംശയവുമായി ഒരുവിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍
തിരുവനന്തപുരം: കൊവിഡ് മരണ സംഖ്യയില്‍ സംശയം പ്രകടിപ്പിച്ച് ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍. പല കൊവിഡ് മരണങ്ങളും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് ആക്ഷേപം. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 5211 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിനു ശേഷം രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായ മാസമാണ് ഇത്.
ഇതുവരെ 3,45,000ത്തോളം പേര്‍ക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. ഒക്ടോബറിനേക്കാള്‍ ഒരു ലക്ഷത്തിലധികം രോഗികള്‍ ഈ മാസമുണ്ടായി. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ഇരട്ടിയായി. ഒക്ടോബറില്‍ ഐ.സി.യുവില്‍ 795 പേരായിരുന്നുവെങ്കില്‍ ഈ മാസം അത് 1546 ആയി. വെന്റിലേറ്ററില്‍ ഒക്ടോബറില്‍ ഉണ്ടായിരുന്നത് 231 പേരായിരുന്നുവെങ്കില്‍ ഈ മാസം 488 ആയി. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പല മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന ആക്ഷേപം ഉയരുന്നത്.
എന്നാല്‍ വാക്‌സിനേഷന്‍ നടപടികള്‍ സജീവമായതാണ് മരണനിരക്ക് കുറച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്.
നേരത്തേ കൊവിഡിന്റെ ഒന്നാംതരംഗത്തിലും മരണക്കണക്കുകളിലെ വ്യത്യാസം വിവാദം സൃഷ്ടിച്ചിരുന്നു. ആ സമയത്ത് മരിച്ചവരുടെ പേരുവിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ എണ്ണം മാത്രമാണ് പുറത്ത് വിടുന്നത്.
അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയില്‍ വീടുകളില്‍ കഴിയുന്ന വൈറസ് ബാധിതര്‍ക്കായി ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. കൊവിഡ് ബാധിതര്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് വിവിധ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നത്. ആദ്യ പാര്‍ലര്‍ മണര്‍കാട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയില്‍ കൂടുതല്‍ വൈറസ് ബാധിതരും വീടുകളിലാണ് കഴിയുന്നത്. ഓക്‌സിജന്‍ നിലയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാന്‍ കൂടി ലക്ഷ്യമിട്ടാണ് ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വീടുകളില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്കായി ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."