സില്‍വര്‍ലൈന്‍: ഇതുവരെ ചെലവാക്കിയ നികുതിപ്പണം 65.72 കോടി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുമ്പോള്‍ പദ്ധതിക്കായി കെ റെയില്‍ ഇതുവരെ ചെലവഴിച്ചത് 65.72 കോടിയെന്ന് കണക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയ്ക്കു മുമ്പാകെ സമര്‍പ്പിച്ച രേഖയിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. നേരത്തെ 2022 മാര്‍ച്ച് 31 വരെയുള്ള ഓഡിറ്റ് ചെയ്ത കണക്കു പ്രകാരം 41.69 കോടി ചെലവഴിച്ചുവെന്നായിരുന്നു അവസാനമായി സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തു വിട്ട കണക്കുകളില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഭീമമായ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി, സാമൂഹിക ആഘാത പഠനം, കല്ലിടല്‍, സര്‍വേ കല്ലുകള്‍ വാങ്ങിയത്, ഓഫിസ് സംവിധാനം സജ്ജമാക്കല്‍, ശമ്പളം മറ്റു ചെലവുകള്‍ എന്നിവയ്ക്ക് മാത്രം 65.72 കോടി ചെലവഴിച്ചു.
പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കും മാത്രമായി ചെലവായത് 10.76 കോടി. ഇതില്‍ ജീവനക്കാരുടെ ശമ്പളത്തിനു വേണ്ടി മാത്രം 10.26 കോടിയും വാഹന വാടക 14.79 ലക്ഷം, കെട്ടിട വാടക 21.26 ലക്ഷവും ചെലവഴിച്ചതില്‍ ഉള്‍പ്പെടും.
ചെലവിന്റെ വിശദാംശങ്ങള്‍
1. കണ്‍സള്‍ട്ടന്‍സി ഫീ 33.01 കോടി
2. ഫീസിബിലിറ്റി 79.39 ലക്ഷം
3. സര്‍വേ വര്‍ക്ക് 3.43 കോടി
4. അതിര്‍ത്തി കല്ല് 1.63 കോടി
5. മണ്ണ് പരിശോധന 75.92 ലക്ഷം
6. ജനറല്‍ വര്‍ക്സ് 6.61 കോടി
7. ശമ്പളം, മറ്റു ചെലവുകള്‍ 19.50 കോടി
8. കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ ഒരു കോടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."