നാട്ടില്‍ പോയി കുടുങ്ങിയവര്‍ക്ക് മഹാവി കെ.എം.സി.സി യുടെ സഹായ ഹസ്തം
ജിദ്ദ: അവധിക്ക് നാട്ടില്‍ പോയി ഒരു വര്‍ഷത്തിലധികമായി തിരിച്ച് വരാനാവാതെ നാട്ടില്‍ കുടുങ്ങിയ പ്രവര്‍ത്തകര്‍ക്ക് മഹാവി ഏരിയ കെ എം.സി.സി കമ്മിറ്റി സാമ്പത്തിക സഹായം നല്‍കി. മഹാവി ഏരിയയില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന പത്ത് പേര്‍ക്ക് അയ്യായിരം രൂപ വീതമാണ് ആദ്യ ഘട്ടത്തില്‍ നാട്ടിലേക്ക് അയച്ച് കൊടുത്തത്. മഹാവി ഏരിയ കെഎംസിസി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് സഹായ വിതരണത്തിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര നിര്‍വഹിച്ചു.
നാട്ടില്‍ പോയി തിരിച്ചു വരാന്‍ കഴിയാതെ കുടുങ്ങിയ പ്രവാസികള്‍ നിത്യച്ചെലവിന് പോലും പ്രയാസപെടുമ്പോള്‍ സഹജീവികളോട് ചെയ്യുന്ന ഏറ്റവും മഹത്തായ മാതൃകാ പ്രവര്‍ത്തനമാണ് മഹാവി ഏരിയ കെഎംസിസി പ്രവര്‍ത്തകര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ഇഫ്താര്‍ പരിപാടിയില്‍ മഹാവി ഏരിയയിലെ നൂറ്റി അമ്പത് പേര്‍ക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ വൈകുന്നേരം അഞ്ചു മണിയോടെ പ്രവര്‍ത്തകര്‍ അവരവരുടെ താമസ സ്ഥലങ്ങളില്‍ എത്തിച്ച് കൊടുത്തത് കൊവിഡ് കാലത്ത് മറ്റൊരു മഹത്തായ മാതൃകയായി.
പരിപാടിയില്‍ മഹാവി ഏരിയ കെഎംസിസി പ്രസിഡന്റ് അബ്ദുറഷീദ് എക്കാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടി ഇസ്ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി.
ആലിക്കുട്ടി കിളിനാടന്‍ പ്രസംഗിച്ചു.
മഹായി ഏരിയ കെഎംസിസി ജനറല്‍ സെക്രട്ടറി ശുക്കൂര്‍ അശ്‌റഫി സ്വാഗതവും മന്‍സൂര്‍ നടക്കാവ് നന്ദിയും പറഞ്ഞു.
ഫോട്ടോ: അവധിക്ക് നാട്ടില്‍ പോയി കുടുങ്ങിയവര്‍ക്കുള്ള മഹാവി കെഎംസിസിയുടെ സഹായ വിതരണ ഉദ്ഘാടനം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര നിര്‍വഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."