ബി.ബി.സി റെയ്ഡുകള്‍ പകപോക്കലെന്നു പറയാതെ പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍
ന്യുഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററിക്കെതിരേ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ രാഷ്ട്രീയം ഇതിന് പിന്നിലുണ്ടെന്നും ഡോക്യുമെന്ററി പുറത്ത് വന്ന സമയം യാദൃശ്ചികമല്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കിയതിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ ബി.ബി.സി ഓഫിസുകളിലുണ്ടായ റെയ്ഡുകള്‍ കൃത്യമായ പകപോക്കലാണെന്നുകൂടിയാണ് വ്യക്തമാകുന്നത്. അത് കേവലം സര്‍വേ മാത്രമാണെന്ന വിശദീകരണം പൊള്ളയാണെന്നും വ്യക്തമാകുകയാണ്.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ തുടങ്ങുന്നു. അപ്പോള്‍ പ്രധാനമന്ത്രിയുടെയും, രാജ്യത്തിന്റെയും നിലപാട് തീവ്രമാണെന്ന് വരുത്താനാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
രാജ്യവിരുദ്ധ ശക്തികള്‍ ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്നു. ചൈനക്കെതിരേ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് രാഹുല്‍ ഗാന്ധിയാണോ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രി അഭിമുഖത്തില്‍ ചോദിക്കുന്നു. ഇന്ത്യയിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതുപോലെ മറ്റേത് രാജ്യത്തെയെങ്കിലും ചിത്രങ്ങള്‍ പുറത്ത് വന്നോയെന്നും വിദേശ കാര്യമന്ത്രി ചോദിച്ചു. വഅതേ രീതിയാണ് ഇരുപത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ഡോക്യുമെന്ററി പുറത്തുവന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വന്ന ദൃശ്യങ്ങള്‍ ശരിയോ തെറ്റോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നില്ല. കൊവിഡ് കാലം മുതല്‍ തുടങ്ങിയതാണ് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."