HOME
DETAILS
MAL
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് കൊവിഡ് മുക്തനായി
backup
April 29 2021 | 10:04 AM
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് കൊവിഡ് മുക്തനായി. ഡല്‍ഹി എയിംസിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന മന്മോഹന് സിംഗിനെ ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ചെയ്തതായി എയിംസ് അധികൃതര്‍ അറിയിച്ചു.
പനിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ഏപ്രില്‍ 19 നാണ് എയിംസിന്റെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 04, ഏപ്രില്‍ 03 തിയ്യതികളില്‍ രണ്ട് ഡോസ് കോവാക്സിന് മന്മോഹന് സിംഗ് സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."