HOME
DETAILS
MAL
സെല്‍ഫ് ലോക്ക്ഡൗണിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
backup
April 29 2021 | 12:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. അതേസമയം, ഓരോരുത്തരും സെല്‍ഫ് ലോക്ക്ഡൗണിലേക്ക് (സ്വയം) പോകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മാസ്കുകള്‍ ധരിച്ചും അകലം പാലിച്ചും കൈകള്‍ ശുദ്ധിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്തുപോകില്ലെന്നും ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും ആഘോഷങ്ങള്‍ മാറ്റിവയ്ക്കുമെന്നും യാത്രകള്‍ ഒഴിവാക്കുമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കുമെന്നും രോഗികളുമായി കോണ്ടാക്ട് ഉണ്ടായാല്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ പോകുമെന്നും തീരുമാനിച്ചുകൊണ്ട് പോകേണ്ട നാളുകളാണ് മുന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."