നടി സുബി സുരേഷിന്റെ മരണം; അനുശോചിച്ച് പ്രമുഖര്‍,സംസ്കാരം നാളെ
കൊച്ചി: നടി സുബി സുരേഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍. സുബി സുരേഷിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവര്‍ന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയര്‍ച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സുബിക്ക് ആദരാഞ്ജലി നേര്‍ന്ന് അവരുടെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയില്‍ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിച്ചും. നാളെ മൃതദേഹം വാരാപ്പുഴയിലെ വീട്ടിലെത്തിക്കും. രാവിലെ 8 മുതല്‍ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കരള്ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."