ഒളിംപിക്സ് സ്വര്‍ണവും ബ്രസീലിന് സ്വന്തം
റിയോ ഡി ജനീറോ: കാത്തുകാത്തിരുന്ന ഒളിംപിക്സ് സ്വര്‍ണ മെഡലും ഇനി ബ്രസീലിന് സ്വന്തം. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ജര്‍മനിയെ 4-5ന് തകര്‍ത്താണ് ബ്രസീല്‍ ഒളിംപിക്സിലെ ആദ്യ സ്വര്‍ണനേട്ടത്തിലെത്തിയത്. സൂപ്പര്‍ താരം നെയ്മറിന്റെയും ഗോള്‍ കീപ്പര്‍ വിവര്ട്ടന്റെയും മികവിലാണ് ബ്രസീല്‍ സ്വപ്നനേട്ടത്തിലെത്തിയത്. ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ നെയ്മറിന്റെ ഫ്രീ ക്വിക്കിലൂടെ മുന്നിലെത്തി ബ്രസീല്‍. കളിയിലുടനീളം പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത ജര്‍മനി രണ്ടാം പകുതിയിലെ അറുപതാം മിനുട്ടില്‍ മാക്സ് മെയറിലൂടെ ഒപ്പമെത്തി. (സ്കോര്‍ 1-1) തുടര്‍ന്ന് ഏറെ മികച്ച മുന്നേറ്റങ്ങള്‍ ബ്രസീല്‍ നടത്തിയെങ്കിലും ജര്‍മന്‍ പ്രതിരോധത്തിന് മുന്നില്‍ വിലപ്പോയില്ല. ജര്‍മനി മുന്നേറ്റത്തേക്കാള്‍ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. എക്സ്ട്രാ ടൈമിലും ബ്രസീലിന്റെ മുന്നേറ്റങ്ങളാണ് മരക്കാനയില്‍ കണ്ടത്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിവര്ട്ടന്റെ പ്രകടനമികവ് തുടക്കം മുതലേ വ്യക്തമായി. ഇരു ടീമുകളും ആദ്യ നാലു ഗോളുകളും വലയിലാക്കിയപ്പോള്‍ വിവര്ട്ടന്റെ മികവില്‍ അഞ്ചാം ഷോട്ടില്‍ ബ്രസീലിന് മുന്‍തൂക്കമുണ്ടായി. അവസാന പെനാല്‍ട്ടിക്കായി സൂപ്പര്‍ താരം നെയ്മര്‍ എത്തിയപ്പോള്‍ മരക്കാന നിശബ്ദമായി. നെയ്മറിന്റെ ഷോട്ട് ജര്‍മന്‍ വല കുലുക്കിയപ്പോള്‍ മരക്കാന സ്റ്റേഡിയം ആര്‍ത്തിരമ്പി. നെയ്മര്‍.... നെയ്മര്‍... നെയ്മര്‍.... വിവാ ബ്രസീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."