HOME
DETAILS
MAL
ഡല്‍ഹിയില്‍ സംസ്കരിക്കാന്‍ സ്ഥലമില്ല; നായ്ക്കളുടെ ശ്മശാനം മനുഷ്യര്ക്കാക്കി മാറ്റി
backup
April 30 2021 | 00:04 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിഭീകരാവസ്ഥയിലേക്ക് വഴിമാറിയ ഡല്‍ഹിയില്‍ രോഗംമൂലം മരിച്ചവരെ സംസ്കരിക്കാന്‍ സ്ഥലമില്ലാതായതോടെ നായ്ക്കളുടെ ശ്മശാനഭൂമി മനുഷ്യരെ അടക്കംചെയ്യുന്നതിനായി മാറ്റി.
ദ്വാരക സെക്ടര്‍ 29ല്‍ നായ്ക്കളെ സംസ്കരിക്കാനായി തയാറാക്കിയ മൂന്നു ഏക്കര്‍ വരുന്ന ഭൂമിയാണ് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് കൊവിഡ് രോഗികളെ സംസ്കരിക്കാനായി മാറ്റിയത്. ആറുമാസം മുന്‍പാണ് ഈ സ്ഥലം നായ്ക്കളെ അടക്കംചെയ്യാനായി കോര്പറേഷന് വാങ്ങിയത്. അതിന് ശേഷം ഈ ഭൂമിയില്‍ നായ്ക്കളെ അടക്കം ചെയ്തുവരികയായിരുന്നു. ഡല്‍ഹിയില്‍ കൊവിഡ് മരണം പെരുകുകയും ശ്മശാനങ്ങള്‍ നിറഞ്ഞുകവിയുകയും ചെയ്തതോടെ ബദല്സംവിധാനങ്ങള് ആവശ്യമാണെന്ന ശക്തമായി മുറവിളി ഉയരുന്നതിനിടെയാണ് കോര്പറേഷന് അധികൃതരുടെ നടപടി. രാജ്യതലസ്ഥാനത്ത് പ്രതിദിന മരണനിരക്ക് 15 മുതല്‍ 20 ശതമാനം വര്‍ധിക്കുകയാണ്.
മൃതദേഹങ്ങളുടെ ആധിക്യം കാരണം സുഭാഷ് നഗറിലെ ശ്മശാനം അധികൃതര്‍ കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു.
ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ ഇടമുറിയാതെ കത്തിക്കൊണ്ടിരിക്കുന്ന ചിതകളുടെയും മൃതദേഹങ്ങള്‍ ഒന്നിച്ചുകിടത്തി കൂട്ടമായി അഗ്നിക്കിരയാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്ത്യയിലെ ഭീകരാവസ്ഥയുടെ പ്രതീകമായി വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."