ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ അഗ്നിക്കിരയാക്കി; ബി.ജെ.പി നേതാവിനെ വെട്ടിലാക്കി സി.സി.ടി.വി
ചെന്നൈ: സ്വന്തം കാര്‍ കത്തിച്ചശേഷം പൊലിസില്‍ പരാതിപ്പെട്ട ബി.ജെ.പി നേതാവ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. തമിഴ്‌നാട് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്.
ചെന്നൈയിലെ മധുരവോയല്‍ മേഖലയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാര്‍ ഏപ്രില്‍ 14 വ്യാഴാഴ്ച വൈകി അജ്ഞാതര്‍ കത്തിച്ചെന്ന് ആരോപിച്ച് സതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് നേതാവിന്റെ തട്ടിപ്പ് പുറത്തായത്. പിന്നാലെ, പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യക്ക് സ്വര്‍ണം വാങ്ങുന്നതിനായി കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാനായിരുന്നു പദ്ധതിയെന്ന് സതീഷ് പൊലീസിനോട് കുറ്റസമ്മതം നടത്തി. അറസ്റ്റ് ചെയ്ത സതീഷ് കുമാറിനെ പൊലീസ് പിന്നീട് വിട്ടയച്ചു.
Tamil Nadu | BJP member arrested for setting his own car on fire, passing it off as a crime. Police accessed CCTV footage which showed the BJP member torching the car himself. #TamilNadu pic.twitter.com/k9UHeGqC9X
— TheNewsMinute (@thenewsminute) April 17, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."