ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചറില്‍ മുളന്തുരുത്തി സ്വദേശിയായ യുവതിയെ അക്രമിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പൊലിസിനോടും റെയില്‍വേയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്റെ ലുക്ക്ഔട്ട് നോട്ടിസ് ആണ് പൊലിസും റെയില്‍വെയും ചേര്‍ന്ന് പുറത്തിറക്കിയത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എറണാകുളത്തോ കോട്ടയത്തോ റെയില്‍വെ പൊലിസിനെ അറിയിക്കണമെന്നാണ് ലുക്ക്ഔട്ട് നോട്ടിസിലുള്ളത്. പ്രതിയുടെ വലത് കണ്ണ് ഭാഗികമായി കേടായതിനാല്‍ പൂര്‍ണമായും തുറക്കാന്‍ പറ്റാത്ത നിലയിലാണ് എന്നാണ് പൊലിസ് പറയുന്ന പ്രധാന അടയാളം.
ഏപ്രില്‍ 28 ന് രാവിലെയാണ് ട്രെയിന്‍ യാത്രയ്ക്കിടെ യുവതി ആക്രമിക്കപ്പെട്ടത്. മുളന്തുരുത്തിക്കും പിറവം സ്റ്റേഷനും ഇടയില്‍ വെച്ചായിരുന്നു സംഭവം. മുളന്തുരുത്തി സ്വദേശിയായ യുവതി ചെങ്ങന്നൂരില്‍ ജോലിക്ക് പോകാനായി മുളന്തുരുത്തി സ്റ്റേഷന് നിന്നാണ് ട്രെയിനില്‍ കയറിയത്. മുളന്തുരുത്തിയില്‍ നിന്നും വണ്ടി എടുത്തതിന് ശേഷം ആയിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."