തിരുവനന്തപുരത്ത് വാക്സിന് കേന്ദ്രത്തില്‍ തിരക്ക്; വയോധികന് കുഴഞ്ഞു വീണു
തിരുവനന്തപുരം: തിരുവനന്തപുരം വാക്സിന് വിതരണ കേന്ദ്രത്തില്‍ വീണ്ടും വന്‍തിരക്ക്. വാക്സിനെടുക്കാന്‍ വന്ന വയോധികന് വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണു. അദ്ദേഹത്തെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ സ്പോട്ട് രജിസ്ട്രേഷന് വരിനില്‍ക്കുമ്പോഴായിരുന്നു സംഭവം.
മെഗാ വാക്സിന് ക്യാംപ് നടക്കുന്ന ജിമ്മിജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസളിലും അനുഭവപ്പെട്ടിരുന്നത്. ഏതാനും ദിവസം മുമ്പും വരി നിന്ന രണ്ടുപേര്‍ കുഴഞ്ഞു വീണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ ഇന്ന് രജിസ്ട്രേഷന് എത്തിയ പലര്‍ക്കും ടോക്കണ്‍ കിട്ടിയില്ലെന്നും പരാതി ഉയരുന്നിരുന്നു. എന്നാല്‍ വരി നിന്ന എല്ലാവര്ക്കും ടോക്കണ്‍ വിതരണം ചെയ്തതായി പൊലിസ് അറിയിച്ചു.
സ്പോട്ട് രജിസ്ട്രേഷന് ചെയ്ത ആയിരം പേര്‍ക്ക് ഇന്ന് വാക്സിന് നല്‍കുമെന്നാണ് വിവരം. വ്യാഴാഴ്ച 2600 പേര്‍ക്ക് വാക്സിന് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."