കൊവിഡ് കൂടുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്മശാനമൊരുക്കിയെന്ന് മേയര്‍ ആര്യ; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി
തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മിച്ചത് ഫെയ്സ്ബുക്കിലിട്ട് കുടുങ്ങി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. കൂടെ ചേര്‍ത്ത വാക്കുകളാണ് ആര്യയെ കുരുക്കിലാക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്നായിരുന്നു പോസ്റ്റ്.
രാജ്യം കൊവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്ക്കുന്ന സമയത്ത് കോര്പ്പറേഷന് ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് കമന്റുകള്‍. ട്രോള്‍ പേജുകളിലുള്‍പ്പെടെ പോസ്റ്റ് ചര്‍ച്ചചെയ്യപ്പെട്ടതോടെ മേയര്‍ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തു.
വിവാദമായ പോസ്റ്റില്‍ ആര്യ പറഞ്ഞത്:
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്കാരത്തിനായി ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."