വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അടി തുടരുന്നു; സ്വകാര്യചിത്രങ്ങൾ പങ്കുവച്ചതിൽ നോട്ടിസ് അയച്ച് രോഹിണി
ബംഗളുരു: കർണാടകയിൽ വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഡി.രൂപയും രോഹിണി സിന്ധൂരിയും തമ്മിലുള്ള അടി തുടരുന്നു. തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ പോസ്റ്റുകൾ ഇട്ടതിന് ഐപിഎസ് ഓഫിസർ ഡി.രൂപയ്ക്ക് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി നോട്ടിസ് അയച്ചു. മാപ്പ് ആവശ്യപ്പെട്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് നോട്ടീസ്.
24 മണിക്കൂറിനുള്ളിൽ നിരുപാധികം മാപ്പ് എഴുതി നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ മുഖേന അയച്ച നോട്ടിസിൽ രോഹിണി മുന്നറിയിപ്പ് നൽകി. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും രോഹിണി ആവശ്യപ്പെടുന്നു.
രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ രൂപ കഴിഞ്ഞ ദിവസം പുറത്തു വിട്ടതോടെയാണ് ഇരുവരുടെയും തർക്കം പരസ്യമായത്. ജനതാദൾ എംഎൽഎയ്ക്കൊപ്പം രോഹിണി റസ്റ്ററന്റിൽ ചർച്ച നടത്തുന്ന ചിത്രം പ്രചരിച്ചതിനെത്തുടർന്നായിരുന്നു ഇത്. മൂന്നു പുരുഷ ഐഎഎസ് ഉദ്യോഗസ്ഥർക്ക് രോഹിണി വാട്സാപ്പിലൂടെ അയച്ചു കൊടുത്ത സ്വന്തം നഗ്നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തെന്നും രൂപ ആരോപിച്ചിരുന്നു.
അഴിമതി നടത്തിയതിനു തെളിവായി 19 ആരോപണങ്ങളും ഉന്നയിച്ചു. തർക്കം അതിരുവിട്ടതോടെ ഇരുവരെയും പദവികളിൽനിന്നു സർക്കാർ നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."