HOME
DETAILS

ആഗോള രാഷ്ട്രീയ ഭൂപടത്തെ മാറ്റിവരയ്ക്കുന്ന റഷ്യ - ഉക്രൈൻ യുദ്ധം

  
backup
February 24 2023 | 04:02 AM

5463956323

മാത്യൂ സസ്സെക്‌സ്


ലോകത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ യുദ്ധങ്ങൾക്ക് വലിയ പങ്കുണ്ട്. ആസന്ന ജീവഹാനികൾക്കും അത്യാഹിതങ്ങൾക്കുമപ്പുറം ചരിത്രത്തിലെ യുദ്ധങ്ങൾ ലോകഘടനയെ പുനഃസംഘടിപ്പിച്ചു. യുദ്ധങ്ങൾ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും നേതാക്കന്മാരുടെയുമെല്ലാം ഗതികളെ മാറ്റിമറിച്ചിട്ടുണ്ട്. സ്വാധീനത്തിൻ്റെയും സ്രോതസിൻ്റെയും കാര്യത്തിൽ ആർക്ക് എന്തുണ്ടെന്നും എന്തില്ലെന്നും നിർണയിച്ചുകൊണ്ട് ഇവയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പുത്തൻവഴികൾ വെട്ടിത്തെളിക്കാൻ യുദ്ധങ്ങൾ കാരണമായി. അങ്ങനെ ഭാവിയിൽ യുദ്ധങ്ങൾ എങ്ങനെ ന്യായീകരിക്കപ്പടും എന്ന ദൃഷ്ടാന്തവും കഴിഞ്ഞുപോയ യുദ്ധങ്ങൾ നിർമിച്ചുവച്ചു. യുദ്ധത്തിലെ കീഴടങ്ങലുകളും വിജയങ്ങളും ആഗോള രാഷ്ട്രീയഭൂപടത്തെ മാറ്റിവരച്ചു. 2022 ഫെബ്രുവരി ഇരുപത്തിനാലിന് ഉക്രൈൻ എന്ന രാജ്യത്തെ ഒരു പ്രകോപനവുമില്ലാതെ റഷ്യ അക്രമിച്ചിട്ട് ഒരുവർഷം തികയുമ്പോഴും മേൽപ്പറഞ്ഞ ഭീഷണികളെല്ലാം ഇന്നും ലോകത്തെ ചൂഴ്ന്നുനിൽക്കുന്നുണ്ട്. ഉക്രൈൻ അതിജീവനസമരത്തിലേർപ്പെട്ടിരിക്കുന്നു. റഷ്യയാവട്ടെ ഉക്രൈൻ തങ്ങൾക്ക് മുമ്പിൽ കീഴടങ്ങിയില്ലെങ്കിൽ പോലും കഴിയുന്നത്ര നാശം വിതക്കാൻ സാധിക്കുന്നതിൽ കൃതാർഥരാണ്. എന്നാൽ, ഇരുവിഭാഗവും പോരാട്ടം നിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഉക്രൈൻ- റഷ്യൻ സൈന്യങ്ങളിൽ ഏതെങ്കിലും ഒന്ന് പൂർണമായും പരാജയപ്പെട്ടില്ലെങ്കിൽ ഈ വർഷവും അതിനപ്പുറവും ഈ യുദ്ധം വ്യാപിച്ചേക്കും എന്നതാണ് കയ്‌പ്പേറിയ യാഥാർഥ്യം.


ഈ വർഷം ഉക്രൈനിൽ എന്തു സംഭവിക്കുമെന്നത് നിർണായകമാണ്. ഒന്നുകിൽ വിജയം ആർക്കെന്ന് വ്യക്തമാകും അല്ലെങ്കിൽ ഇരുകൂട്ടർക്കുമിടയിൽ നീണ്ടുനിൽക്കുന്ന ശീതസമരത്തിനു വഴിതുറക്കും. റഷ്യയെയോ ഉക്രൈനെയോ പിന്തുണക്കുന്ന രാജ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ അളക്കുന്നതിൽ ഇതെല്ലാം നിർണായകമായിത്തീരും. റഷ്യൻ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും പ്രദേശം തിരികെപ്പിടിക്കാനുമുള്ള ഉക്രൈനിന്റെ ശേഷി ഈ സാഹചര്യത്തിൽ വ്യക്തമാകും. വ്‌ലാദ്മിർ പുടിന് ഏതറ്റംവരെ സ്വന്തം ജനങ്ങളെ ആജ്ഞാനുവർത്തികളാക്കാൻ സാധിക്കുമെന്നതും മോസ്‌കോയിലേക്ക് ആയുധവിതരണം നടത്തുന്ന ചൈനയുടെ ലക്ഷ്യവും കണ്ടറിയേണ്ടതുണ്ട്. അക്രമകാരികൾക്കെതിരേ ഒന്നിക്കുന്നതിൽ പാശ്ചാത്യരാജ്യങ്ങൾ എത്രത്തോളം ആത്മാർഥമാണെന്നും ഈ വർഷത്തെ യുദ്ധം തെളിയിക്കും. പാശ്ചാത്യർ എല്ലാ സന്നാഹങ്ങളുമായി കീവിനെ പിന്തുണക്കുമോ അതോ അത്യാവശ്യത്തിൽ മാത്രം സഹായിക്കുന്ന നയത്തിലേക്ക് മാറുമോ അതുമല്ല എല്ലാത്തിൽ നിന്നും യുദ്ധക്ഷീണവും പറഞ്ഞ് ഒഴിഞ്ഞുമാറുമോ എന്നതും ഈ വർഷം തെളിയിക്കും. റഷ്യൻ സായുധസേനക്ക് അടുത്തിടെ ചെറിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഉക്രൈനിനു തന്നെയാണ് യുദ്ധത്തിൽ മേൽക്കൈ. എന്നാൽ വരുംമാസങ്ങളിൽ കീവിന് രണ്ടുവെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഒന്ന്, റഷ്യൻ ആക്രമണത്തെ നേരിടുന്നതോടൊപ്പം പ്രത്യാക്രമണങ്ങളും നടത്തേണ്ടതുണ്ട്. ഇതിനാവട്ടെ വ്യോമയുദ്ധ സന്നാഹങ്ങളുൾപ്പെടെ മികച്ച യുദ്ധോപകരണങ്ങൾ പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തേണ്ടതുണ്ട്. രണ്ടാമതായി, ഉക്രൈനിലെ സാമൂഹിക ക്രമസമാധാനത്തെ കേടുപാടുകൾ കൂടാതെ കൊണ്ടുപോകുന്നതിനും സാമ്പത്തിക വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനുമായി വിപുല അന്താരാഷ്ട്ര സഹായവും പിന്തുണയും ഇവർക്ക് അത്യാവശ്യമാണ്.


യുദ്ധത്തിന്റെ ഗതി റഷ്യക്ക് അനുകൂലമാകണമെങ്കിൽ സായുധസേനയുടെ ശക്തമായ പോരാട്ടമുണ്ടാവണം. കൂടാതെ, ഉക്രൈനിന്റെ തെക്കുകിഴക്കൻ മേഖലയിലെ പരാജയം ശുഭസൂചനകളല്ല റഷ്യക്കു നൽകുന്നത്. എൺപത് ശതമാനത്തിലധികം സൈനികർ യുദ്ധമുഖത്തുണ്ടായിട്ടും പ്രസക്തമായ യുദ്ധ മുന്നേറ്റങ്ങളില്ലാത്തത് റഷ്യയിലെ ഉന്നത സൈനികോദ്യോഗസ്ഥർക്ക് വലിയ സമ്മർദമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടയിൽ, യുദ്ധമുഖത്തുനിന്ന് തക്കതായ മുന്നേറ്റങ്ങളില്ലാത്തത് രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങൾക്കും തുടക്കംകുറിച്ചിട്ടുണ്ട്. ക്രമസമാധാനം പാലിക്കുന്നതിനായി കർശന നടപടികളാണ് റഷ്യൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. പുസ്തകങ്ങൾ നിരോധിക്കുക, യുദ്ധത്തിനെതിരേ സംസാരിക്കുന്നവരെ തുറുങ്കിലടക്കുക തുടങ്ങി കിരാതനടപടികളാണ് പുടിൻ ഭരണകൂടം നടപ്പാക്കുന്നത്. കൂടാതെ, റഷ്യൻ സായുധസൈന്യവും അർധസൈനിക വിഭാഗമായ വാഗ്‌നർ ഗ്രൂപ്പും തമ്മിലുള്ള കലഹങ്ങൾ പൊതുജനമധ്യത്തിൽ പുറത്തുവന്നതോടെ പുടിന് റഷ്യൻ നേതാക്കൾക്കിടയിൽ മുമ്പുണ്ടായിരുന്ന ഉരുക്കുശക്തിക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ട് എന്നുള്ളതും വ്യക്തമാവുകയാണ്. വീണ്ടുമൊരു റഷ്യൻ വിപ്ലവത്തിനുള്ള സാധ്യത കുറവാണ്. ഇനിയങ്ങനെ സംഭവിച്ചാൽതന്നെ പുടിനെ മാറ്റി ബദൽ നിർദേശിക്കാനുള്ള ആളും ധൈര്യവും റഷ്യൻ നേതാക്കൾക്കിടയിലില്ല. കാരണം, അതിനവർ വലിയ വിലകൊടുക്കേണ്ടിവരും എന്നത് വാസ്തവമാണ്. ഇക്കാരണങ്ങളാൽ യുദ്ധത്തെക്കുറിച്ച് ശുഭപ്രതീക്ഷകളൊന്നുമില്ലെങ്കിൽപോലും തികഞ്ഞ ഉദാസീനരായിരിക്കാനാണ് റഷ്യൻ സമൂഹത്തിന്റെ വിധി.


എന്നാൽ, ഇതിലും ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. കാലാകാലവും പാശ്ചാത്യശക്തികളെ കുറ്റപ്പെടുത്തിക്കൊണ്ട് പുടിന് മുന്നേറാൻ സാധിക്കില്ല. സ്വന്തം അബദ്ധങ്ങൾക്ക് സുരക്ഷാസേനയെ ഇരകളാക്കി ഇനിയും മുന്നോട്ടുപോവാനും സാധിക്കില്ല. റഷ്യൻ ജീവിതങ്ങളെ സുസ്ഥിരമാക്കാമെന്നും ജീവിതനിലവാരം ഉയർത്തി അവരെ സംരക്ഷിച്ചുകൊള്ളാമെന്നുമുള്ള വിലപേശലിലാണ് പുടിൻ അധികാരത്തിൽ തുടർന്നു പോരുന്നത്. എന്നാൽ കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലായി ഈ വിലപറയലുകളുടെ മുനയൊടിഞ്ഞിട്ടുണ്ട്. പുടിന്റെ തീവ്ര നടപടികളും എണ്ണമറ്റ സൈനികരെ വെടിയുണ്ടകൾക്കിരയാക്കുന്നതും റഷ്യയുടെ പരമാധികാര നിധിയിൽ നിന്നുള്ള വിഹിതം സമ്പദ്ഘടനയെ സ്ഥിരപ്പെടുത്താൻ വിനിയോഗിച്ചതുമെല്ലാം ജനതക്കുമേലും അധികഭാരം ചെലുത്തിയിട്ടുണ്ട്. പുടിന് ആഭ്യന്തര നിയന്ത്രണം വലിയ വെല്ലുവിളിയാവുന്നതോടെ അതിനെ മറികടക്കാനുള്ള ഏകമാർഗം പുതിയ യുദ്ധനയ പ്രഖ്യാപനമാണ്. എന്നാലത് സംഘർഷങ്ങൾ വീണ്ടും വർധിപ്പിക്കും. കഴിഞ്ഞ പന്ത്രണ്ടു മാസങ്ങൾക്കകം ആഗോള പട്ടിണി, അണുവായുധ നശീകരണം, മോസ്‌കോയെ എതിർക്കുന്നവരെയെല്ലാം നാസിയാക്കൽ തുടങ്ങി പല രാഷ്ട്രീയ തന്ത്രങ്ങളും ക്രെംലിനിൽ നിന്നുമുണ്ടായിട്ടുണ്ട്. എന്നാൽ ഈ ഭീഷണികളെയെല്ലാം വളരെ സമർഥമായാണ് പാശ്ചാത്യ രാജ്യങ്ങൾ നേരിട്ടത്. എന്നാൽ പാശ്ചാത്യർക്കിടയിൽ നിലവിള്ള ഉക്രൈൻ ഐക്യത്തെ തകർക്കാൻ വൻ രാഷ്ട്രീയതന്ത്രങ്ങൾ റഷ്യയുടെ പക്കൽനിന്ന് ഈ വർഷത്തിലുണ്ടാവുമെന്നത് തീർച്ച.


ഉക്രൈനുവേണ്ടി നാറ്റോക്കു മുമ്പിൽ സമ്മർദം ചെലുത്തുന്നത് പ്രധാനമായും കിഴക്കൻ പ്രദേശങ്ങളാണ്. പോളണ്ട്, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങൾ ഉക്രൈൻ പരമാധികാരത്തിനായി ശക്തമായി നിലകൊള്ളുന്നുണ്ട്. കൂടാതെ തദ് വിഷയത്തിൽ മിതഭാഷികളായി തുടരുന്ന യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി എന്നിവരെ ശക്തമായ നിലപാടുമായി രംഗത്തുവരാനും ഈ രാജ്യങ്ങൾ സമ്മർദം ചെലുത്തുന്നുണ്ട്. സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധവിഹിതം യഥാക്രമം 10%, 20% എന്നിങ്ങനെ വർധിപ്പിക്കുന്നതും ശുഭസൂചകമാണ്. 2015ൽ റഷ്യയുടെ ക്രിമിയൻ ആക്രമണ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട ബുകറസ്റ്റ് 9 രാഷ്ട്രകൂട്ടായ്മയിൽ ഹംഗറി ഒഴികെയുള്ള രാജ്യങ്ങളും ഉക്രൈനുവേണ്ടി ശക്തമായി നാറ്റോയിൽ സമ്മർദം ചെലുത്തുന്നുണ്ട്. മികച്ച യുദ്ധസന്നാഹങ്ങൾ ഉക്രൈനു കൈമാറണമെന്നാണ് ഇവരുടെ ആവശ്യം. ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ യുദ്ധോപകരണങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും അതുവഴി തങ്ങളുടെ സൈനിക ചെലവ് നാലുശതമാനം ഉയർത്തുകയാണെന്ന് പോളണ്ടും ജനുവരി 2023ൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ കീവിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനവും കൂടുതൽ യുദ്ധസഹായങ്ങളുടെ പ്രഖ്യാപനവും ഉക്രൈന് ആശ്വാസകരമാണ്.


എന്നാൽ, ഉക്രൈനുമേലുള്ള റഷ്യൻ ആക്രമണം പെട്ടെന്ന് അവസാനിച്ചേക്കാമെന്ന പ്രതീക്ഷകളെല്ലാം ഈ വർഷവും അസ്തമിക്കുകയാണ്. കഴിഞ്ഞവർഷം ഒട്ടനവധി പാഠങ്ങൾ ലോകത്തിനു ലഭിച്ചിട്ടുണ്ട്. അശരണർക്ക് എങ്ങനെ ശക്തരെ നേരിടാമെന്നത് വലിയ പാഠമാണ്. എന്നാലതിൽ ഏറ്റവും വലിയപാഠം യുദ്ധത്തെ കുറിച്ചുള്ളതുതന്നെയാണ്. യൂറോപ്പിൽ യുദ്ധം അസാധ്യമാണെന്നു കരുതിയിരുന്ന ബോധത്തിൽനിന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന, അതും കടന്നുപോകുന്ന യുദ്ധസംഘർഷം യൂറോപ്പിൽ ഇന്ന് നിലനിൽക്കുകയാണ്. അഥവാ, യുദ്ധം എങ്ങനെ ലോകത്തെ മാറ്റിമറിക്കുമെന്നതിന് വലിയ പാഠമാണതും.

(ആസ്‌ത്രേലിയൻ നാഷനൽ യൂനിവേഴ്‌സിറ്റി സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് സെന്ററിൽ ഫെല്ലോ ആയ ലേഖകൻ ദ കോൺവർസേഷനിൽ എഴുതിയ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago