HOME
DETAILS

ഇത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യം

  
backup
May 01 2021 | 01:05 AM

546846841561-2021
2017, ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേദി. സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആ തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നു. കാര്യങ്ങള്‍ കൂടുതല്‍ ആളിക്കത്തണം. പോഡിയത്തില്‍നിന്നുകൊണ്ടദ്ദേഹം പ്രതിപക്ഷ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. മുസ്‌ലിം സമൂദായത്തിന് ഖബര്‍സ്ഥാന്‍  നിര്‍മിക്കാന്‍ പണം കരുതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്രോശം. സ്വതസിദ്ധമായ കര്‍ണകഠോരമായ പരിഹാസസ്വരത്തില്‍ നടുവിലുള്ള വാക്കുകള്‍ക്ക് അല്‍പം പതംവരുത്തി, അവസാന വാക്കുകള്‍ ജനസാഗരത്തിനുമേല്‍ പ്രകമ്പനം കൊള്ളുംവിധം അദ്ദേഹം പറഞ്ഞു, ഈ ഗ്രാമത്തില്‍ ഒരു ഖബര്‍സ്ഥാന്‍ ഉയരുന്നുവെങ്കില്‍ ഹിന്ദുക്കള്‍ക്കുള്ള ശ്മാശാനവും ഇവിടെത്തന്നെ ഉയര്‍ന്നുവരും, തീര്‍ച്ച. ശ്മശാനം, ശ്മശാനം...!  മോദിയുടെ വാക്കുകള്‍ ജനസഞ്ചയത്തില്‍ തട്ടി പ്രകമ്പനംകൊണ്ട് തിരികെയെത്തി.
 
ഒരുപക്ഷേ, അദ്ദേഹം സന്തോഷവാനായിരിക്കും; ഇന്ന് ഇന്ത്യയിലെ കെടാതെ എരിയുന്ന ചിതകളുടെ ചിത്രങ്ങളാണല്ലോ ഓരോ വിദേശ പത്രങ്ങളുടെ ഒന്നാം പേജിലും ഇടംപിടിക്കുന്നത്. ഈ ഖബര്‍സ്ഥാനുകളും ശ്മശാനങ്ങളും മാത്രമാണ്, മാത്രമാണ് മോദിയുടെ ഇന്ത്യയില്‍ അവര്‍ ഭരിക്കുന്ന ജനങ്ങളുടെ അനുപാതത്തിനും ഭരണാധിപന്‍മാരുടെ പ്രാപ്തിക്കും അപ്പുറം പ്രവര്‍ത്തിക്കുന്ന ഒരേയൊരു കാര്യം!
 
വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ അവര്‍ വാചാടോപത്തോടെ ചോദിക്കുന്നുണ്ട്, 1.3 ബില്യന്‍ വരുന്ന ജനതയെ കവചിതമാക്കാന്‍ ഇന്ത്യക്കാകുമോ?. അതിനുള്ള ഉത്തരം അതത്രയെളുപ്പമല്ല എന്നുതന്നെയാണ്. മാസങ്ങള്‍ക്കു മുന്‍പ് യൂറോപ്പിലും യു.കെയിലും കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ചോദിച്ചതുപോലെയല്ല ഇന്ത്യയോടുള്ള ഈ ചോദ്യം. പക്ഷേ, ഇന്ത്യയില്‍ ഈ ചോദ്യം ഒരു അപരാധമായിരിക്കും. കാരണം, ഇക്കഴിഞ്ഞ ജനുവരിയില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണ്. 
 
യൂറോപ്പും അമേരിക്കയും കൊവിഡിന്റെ രണ്ടാം വരവിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് മോദി വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നത്. അന്ന് അദ്ദേഹത്തിനു സഹാനുഭൂതിയോടെ ഒരു വാക്കുപോലും പങ്കുവയ്ക്കാനുണ്ടായിരുന്നില്ല, മറിച്ച്, തന്റെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും കൊവിഡിനെ പ്രതിരോധിക്കാന്‍ എടുത്ത തയാറെടുപ്പുകളെയും പറ്റി അഹങ്കാരത്തോടുകൂടി നീണ്ട പൊങ്ങച്ചപ്രസംഗം നടത്തുകയായിരുന്നു മോദി ചെയ്തത്. അന്നു മോദി നടത്തിയ പ്രസംഗം ഞാന്‍ ഡൗണ്‍ലോഡ് ചെയ്തുവച്ചിട്ടുണ്ട്. കാരണം, ചരിത്രം ഇങ്ങനെയെല്ലാം തിരുത്തി എഴുതിക്കൊണ്ടിരിക്കുന്ന മോദിക്കാലത്ത്, അദ്ദേഹം പറഞ്ഞതെല്ലാം കാണാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും എന്നു ഭയക്കുന്നതുകൊണ്ടാണ്. അതിലെ വിലപ്പെട്ട ചിലഭാഗങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം.
 
'സുഹൃത്തുക്കളെ, ഈ ഭയത്തിനിടയിലും ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് 1.3 ബില്യന്‍ ജനതയുടെ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും   പോസിറ്റിവിറ്റിയുടെയും സന്ദേശമാണ്. കൊറോണകൊണ്ട് ഏറ്റവും ദുരിതം പേറാന്‍ പോകുന്നത് ഇന്ത്യയായിരിക്കുമെന്നാണ് ചിലര്‍ പ്രവചിച്ചത്. ഇന്ത്യയില്‍ കൊറോണയുടെ ഒരു സുനാമിയുണ്ടാകുമെന്നു ചിലര്‍ പറഞ്ഞിരുന്നു 700-800 ദശലക്ഷം പേര്‍ക്കു കൊറോണ പിടിപെടുമെന്നും അതില്‍ രണ്ടു ദശലക്ഷം പേര്‍ മരിക്കുമെന്നും ആരോ പറഞ്ഞിരുന്നു'. 'സുഹൃത്തുക്കളെ മറ്റൊരു രാജ്യത്തെ നോക്കി ഇന്ത്യയുടെ വിജയം അളക്കുന്നതു ശരിയല്ല. ലോക ജനസംഖ്യയുടെ 18 ശതമാനവും ജീവിക്കുന്ന ഒരു രാജ്യം, അവര്‍ കൊറോണയെ പിടിച്ചുകെട്ടിയതിലൂടെ മനുഷ്യരാശിയെ വലിയൊരു ദുരന്തത്തില്‍നിന്നു രക്ഷിച്ചിരിക്കുകയാണ് '.
 
മോദിയെന്ന ഇന്ദ്രജാലക്കാരന്‍ തന്റെ മാന്ത്രകവടിയെടുത്ത് ചുഴറ്റിയപ്പോള്‍ കൊറോണ പറപറന്നു, മനുഷ്യകുലം രക്ഷപ്പെട്ടു!. എന്നാല്‍, ഇപ്പോള്‍ മനസിലായില്ലേ അദ്ദേഹം കൊറോണയെ പിടിച്ചുകെട്ടിയില്ലെന്ന്. മറ്റു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ നമുക്ക് മുന്നില്‍ അടയുന്നു, വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നു. അതായത്, നമ്മള്‍ വൈറസിനും പ്രധാനമന്ത്രിക്കുമൊപ്പം സീല്‍ ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാ അസുഖവും, ശാസ്ത്രവിരുദ്ധവും വെറുപ്പും വിഡ്ഢിത്തവും നിറഞ്ഞ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അവരുടെ ബ്രാന്‍ഡ് രാഷ്ട്രീയവും അതില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു?.
കൊവിഡിന്റെ ആദ്യ തരംഗമുണ്ടായി അതു കുറഞ്ഞുവന്നപ്പോള്‍ സര്‍ക്കാരും അവരുടെ കുഴലൂത്തുകാരും വിജയശ്രീലാളിതരായി. ഇന്ത്യയില്‍ പിക്‌നിക് നടക്കുന്നില്ല എന്നായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്താചാനലായ പ്രിന്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ഗുപതയുടെ ട്വീറ്റ്. പക്ഷേ, അന്നു നമ്മുടെ അഴുക്കുചാലുകളൊന്നും മൃതശരീരങ്ങള്‍കൊണ്ടു നിറഞ്ഞിട്ടില്ല, ആശുപത്രികളില്‍ കട്ടിലുകളില്ലാതെ വന്നിട്ടില്ല, ശ്മശാനങ്ങളിലും ശവക്കോട്ടകളിലും വിറകിന്റെയോ സ്ഥലത്തിന്റെയോ പരിമിതിയുണ്ടായിട്ടില്ല. അതു സത്യമായിരുന്നു എന്നത് നല്ല കാര്യം. 
 
ഈ രണ്ടാം തരംഗം പ്രവചിക്കപ്പെട്ടതായിരുന്നു. പക്ഷേ, അതിന്റെ കാഠിന്യം ശാസ്ത്രജ്ഞന്‍മാരെയും വൈറോളജിസ്റ്റുകളെയും വരെ അമ്പരപ്പിച്ചു. അപ്പോ, എവിടെയാണ് കൊവിഡിനെ തുരത്തന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, മോദി തന്റെ പ്രസംഗത്തില്‍ പൊക്കിപ്പറഞ്ഞ ആ ജനവ്യവഹാരം എവിടെയാണ്?. ആശുപത്രിയില്‍ കിടക്കകള്‍ അപര്യാപ്തമാണ്. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബ്രേക്കിങ് പോയിന്റിലാണ്.  ജനം ആശുപത്രി വരാന്തയിലും റോഡിലും, വിട്ടിലുമൊക്കെ മരിച്ചുവീഴുകയാണ്. ഡല്‍ഹിയിലെ ശ്മാശാനങ്ങളില്‍ മൃതശരീരങ്ങള്‍ കത്തിക്കാനുള്ള വിറക് തീര്‍ന്നിരിക്കുകയാണ്. നഗരത്തിലെ മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു. ഹതാശരായ ബന്ധുക്കള്‍ തങ്ങളുടെ ഉറ്റവരെ കത്തിക്കാന്‍ എന്തു കിട്ടിയാലും ഉപയോഗിക്കുമെന്ന അവസ്ഥയാണ്. പാര്‍ക്കുകളും കാര്‍പാര്‍ക്കിങ്ങുകളും ശ്മാശനങ്ങളായി മാറിയിരിക്കുന്നു. നമ്മുടെ ആകാശത്ത് അദൃശ്യമായ ഒരു പറക്കും തളികയുള്ളത് പോലെ, അതു നമ്മുടെ ശ്വാസം വലിച്ചെടുക്കുകയാണ്. നമ്മള്‍ ഇതുവരെ കാണാത്തൊരു വ്യോമ കടന്നാക്രമണം പോലെയുണ്ട് ഇതെല്ലാം കാണുമ്പോള്‍.
 
ഇന്ത്യയുടെ രോഗഗ്രസ്ഥമായ ഓഹരിവിപണിയിലെ പുതിയ കറന്‍സി ഓക്‌സിജനാണ്. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നുവേണ്ട ഇന്ത്യയിലെ സമ്പന്നര്‍ ആശുപത്രിയില്‍ ഒരു കിടക്കയും ഒരു കുറ്റി ഓക്‌സിജവും വേണ്ടി ട്വിറ്ററില്‍ കേഴുകയാണ്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ കള്ളച്ചന്ത പെരുകുന്നു. ഓക്‌സിജന്‍ സാച്ചുറേഷന്‍ മെഷീനുകളും മരുന്നുമൊക്കെ കിട്ടാക്കനിയായി. മറ്റു മാര്‍ക്കറ്റുകളും സജീവമാണ്. സൗജന്യ മാര്‍ക്കറ്റിന്റെ താഴെത്തട്ടിലേക്കിറങ്ങിയാല്‍ അതു മനസിലാകും. മോര്‍ച്ചറിയില്‍ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്കുകാണുന്നതിനുവേണ്ടി നല്‍കുന്ന കൈക്കൂലി മുതല്‍ അവസാന മന്ത്രം ചൊല്ലാന്‍ സമ്മതിക്കുന്ന പൂജാരിക്കു നല്‍കേണ്ട അധിക തുകവരെ അതില്‍ ഉള്‍പ്പെടുന്നു.
 
ഹൃദയശൂന്യരായ ഡോക്ടര്‍മാര്‍ ഓടിച്ചുവിടുന്ന രോഗികളെ കാത്തിരിക്കുന്ന ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സികള്‍. അവസാനമായി നിങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അടുത്ത ബന്ധുക്കള്‍ക്കായി കൈയിലുള്ള അവസാനകാശും തീരുമ്പോള്‍ സ്ഥലം വില്‍ക്കാന്‍ ഇറങ്ങുന്നവര്‍. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ വേണ്ട ഡെപ്പോസിറ്റുമാത്രം മതി നിങ്ങളുടെ കുടുംബത്തെ രണ്ടു തലമുറ പിന്നിലാക്കാന്‍. മേല്‍പ്പറഞ്ഞതൊന്നും നിലവില്‍ കൊവിഡ് മൂലം ട്രോമ അനുഭവിക്കുന്ന പലരുടെയും അനുഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒന്നും ആകുന്നില്ല.
എന്റെ ഒരു സുഹൃത്ത്, 'ടി' ക്ക് സംഭവിച്ചത് ഡല്‍ഹിയില്‍ മാത്രം അതുപോലെ ദുരിതം അനുഭവിക്കുന്ന നൂറുകണക്കിന്, ഒരുപക്ഷേ ആയിരക്കണക്കിനാളുകളുടെ അനുഭവമായിരിക്കും. 20കാര നായ ടി മാതാപിതാക്കള്‍ക്കൊപ്പം ഗാസിയാബാദിലെ ഒരു ചെറിയ ഫ്‌ളാറ്റിലാണ് താമസം. എല്ലാവരും കൊവിഡ് പോസിറ്റാവായി. ടിയുടെ അമ്മയ്ക്ക് അസുഖം കലശലായിരുന്നു. അമ്മയ്ക്ക് ആശുപത്രിയില്‍ ബെഡ് സംഘടിപ്പിക്കാന്‍ ടിക്കായി. അവന്റെ പിതാവിന് ഗുരുതരമായ ബൈപോളാര്‍ ഡിപ്രഷന്‍ വന്ന് അക്രമണകാരിയാകാനും സ്വയം മുറിപ്പെടുത്താനും തുടങ്ങി. അദ്ദഹത്തിന് ഉറക്കം നഷ്ടപ്പെട്ടു.   നിന്നിടത്തുനിന്നു മലമൂത്രവിസര്‍ജനം നടത്തി. അദ്ദേഹത്തിന്റെ സൈക്യാട്രിസ്റ്റ് ഓണ്‍ലൈനില്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അവരും മനസുതകര്‍ന്ന നിലയിലായിരുന്നു. കാരണം, അവരുടെ ഭര്‍ത്താവും കൊവിഡ് വന്ന് മരിച്ചിട്ട് അധികമായിരുന്നില്ല. 
 
ടിയുടെ പിതാവിനെ ആശുപത്രിയിലാക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പക്ഷേ, അവനും കൊവിഡ് ആയതിനാല്‍ അതിനൊരു സഹാചര്യമുണ്ടായില്ല. അതുകൊണ്ട് അവന്‍ രാത്രികളായ രാത്രി മുഴുവന്‍ തന്റെ പിതാവിനെ കൂട്ടിപ്പിടിച്ചും അദ്ദേഹത്തെ തുടച്ചു വൃത്തിയാക്കിയും കഴിഞ്ഞു. അവനോട് ഓരോ തവണ സംസാരിക്കുമ്പോഴും എന്റെ ശ്വാസം നേര്‍ത്തുവരുന്നതായി   എനിക്കനുഭവപ്പെട്ടു. അവസാനം ആ സന്ദേശം എത്തി. അച്ഛന്‍ മരിച്ചു. അദ്ദേഹം കൊവിഡ് വന്നല്ല മരിച്ചത്. നിസഹായാവസ്ഥയില്‍ ഉണ്ടായ മനസികസംഘര്‍ഷം നല്‍കിയ രക്തസമ്മര്‍ദമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.
മൃതശരീരം എന്തുചെയ്യും?. അറിയാവുന്ന എല്ലാവരെയും വിളിച്ചു. പ്രമുഖ ജേണലിസ്റ്റും മനുഷ്യവകാശപ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിനൊപ്പം പ്രവര്‍ത്തിക്കുന്ന അനിര്‍ബന്‍ ഭട്ടാചാര്യയാണ് ആകെ പ്രതികരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെമേല്‍ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റക്കേസില്‍ വിചാരണ നേരിടാന്‍ പോകുകയായിരുന്നു അനിര്‍ബന്‍. കഴിഞ്ഞ വര്‍ഷം പിടിപെട്ട കൊവിഡില്‍നിന്നു പൂര്‍ണമായും മുക്തനായിട്ടില്ല ഹര്‍ഷ് മന്ദര്‍. കൂടാതെ, ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കേസുകളും. ഒരു സര്‍ക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ ഹര്‍ഷ്മന്ദറും അനിര്‍ബനും ചേര്‍ന്നാണ് ഹെല്‍പ്‌ലൈന്‍ സ്ഥാപിച്ചത്. ഒപ്പം ആംബുലന്‍സ് സൗകര്യമൊരുക്കലും മൃതദേഹങ്ങളെ അയക്കലുമൊക്കെ നടത്തിയത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് പരസ്യമായി ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ല. മഹാമാരിയുടെ രണ്ടാംവരവില്‍ ചെറുപ്പക്കാരാണ് കൂടുതലും മരിക്കുന്നത്. ചെറുപ്പക്കാര്‍ മരിച്ചുവീഴുമ്പോള്‍ ഇവിടുത്തെ വൃദ്ധജനത്തിനു ജീവിക്കാനുള്ള ആഗ്രഹംതന്നെയില്ലാതാകും. ടിയുടെ അച്ഛനെ ദഹിപ്പിച്ചു, അമ്മയ്ക്കും ടിയ്ക്കും രോഗം ഭേദമായിവരുന്നു. 
കാര്യങ്ങള്‍ എല്ലാം ശരിയാകും. പക്ഷേ, അതു കാണാന്‍ നമ്മില്‍ ആരൊക്കെ ബാക്കികാണും എന്നതു നമുക്കാര്‍ക്കും അറിയില്ല. പാവങ്ങള്‍ എന്തായാലും ഉണ്ടാകില്ല. ഇപ്പോള്‍ മരിച്ചുകൊണ്ടിരിക്കുന്നവരെയും അസുഖബാധിതരായവരെയും നോക്കിയാല്‍ മതി, ജനാധിപത്യത്തിന്റെ നിഴല്‍പ്പാടുകള്‍ അവരില്‍ കാണാം. പണക്കാരും വീണിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ഓക്‌സിജനായി യാചിക്കുകയാണ്. സ്വന്തം ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവരുന്ന സ്‌കീം ആരോ തുടങ്ങിവച്ചു. സംസ്ഥാനങ്ങള്‍ തമ്മിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും ഇതുവരെ കാണാത്ത യുദ്ധമാണ് ഓക്‌സിജന്റെ പേരില്‍ നടക്കുന്നത്. 
കാവിധാരിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് എന്ന് സ്വയം വിളിക്കുന്ന അജയ് മോഹന്‍ ബിഷ്ട് പറയുന്നത് സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ്. അപവാദം പറഞ്ഞു പരത്തുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് ജാമ്യമില്ലാ കേസെടുക്കുമെന്നും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ഉത്തരവിട്ടിരിക്കുകയാണ്.
 
യോഗി അങ്ങനെ വെറുതെ പറയുന്നതല്ല. സിദ്ദീഖ് കാപ്പന്‍ എന്ന മലയാളി  മാധ്യമപ്രവര്‍ത്തകനെ നോക്കൂ. ഹത്രാസില്‍ സവര്‍ണരാല്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് റിപ്പോര്‍ട്ടിങ്ങിനു പോയ കാപ്പനെ മാസങ്ങളോളം ജയിലിലിട്ട് പീഡിപ്പിക്കുകയാണ്. കൊവിഡ് ബാധിച്ച കാപ്പനെ നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. അതുതന്നെ മൃഗങ്ങളെപ്പോലെ കൈകള്‍ ചങ്ങലയില്‍ ബന്ധിച്ചാണ് കിടത്തിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കുന്നു. അതായത്, നിങ്ങള്‍ ഉത്തര്‍പ്രദേശില്‍ താമസിക്കുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ഉപകാരം ചെയ്യുക. പരാതിയില്ലാതെ മരിക്കുക.
 
ഇതുപക്ഷേ, ഉത്തര്‍പ്രദേശില്‍ മാത്രം   ഒതുങ്ങിനില്‍ക്കുന്നതല്ല. അവസരം മുതലെടുത്ത് ദേശവിരുദ്ധ ശക്തികള്‍ എത്തുമെന്നും അതുകൊണ്ട് ഒരു പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കിയെടുക്കണമെന്നും മാധ്യമസ്ഥാപനങ്ങള്‍ക്ക് ആര്‍.എസ്.എസ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഡീലിറ്റ് ചെയ്തു. എവിടെയാണ് നാം ഒരു സമാശ്വാസത്തിനായി പോകേണ്ടത്?. ഏപ്രില്‍ 27ലെ റിപ്പോര്‍ട്ടനുസരിച്ച് 3,23,144          പുതിയ കേസുകള്‍ ഉണ്ടായി. അതില്‍ 2,771 പേര്‍ മരിച്ചു. ടെസ്റ്റുകള്‍ ഒക്കെ നടക്കാന്‍    ഡല്‍ഹിയില്‍ പോലും പ്രയാസമാണ്. ചെറുപട്ടണങ്ങളിലെ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടക്കുന്ന ശവദാഹങ്ങളും മറ്റും എടുത്താല്‍ മരണനിരക്ക് 30 ഇരട്ടി വര്‍ധിച്ചതായി കാണാം. മെട്രോപൊളിറ്റന്‍ ഭാഗത്തിനു വെളിയിലുള്ള ഡോക്ടര്‍മാരോട് ചേദിച്ചാല്‍ അവര്‍ അതെങ്ങനെയെന്നു പറഞ്ഞുതരും.
 
ഡല്‍ഹി ഇങ്ങനെ തകര്‍ന്നുകൊണ്ടിരിക്കുകയാണെങ്കില്‍, ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ചെറുപട്ടണങ്ങളുടെ സ്ഥിതിയെന്തായിരിക്കും. ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ വൈറസ് വാഹകരായി അലയുന്നിടങ്ങളാണിത്. 2020ലെ മോദിയുടെ ദേശിയ ലോക്ക്ഡൗണിന്റെ ഓര്‍മയില്‍ അവര്‍ അവിടെനിന്ന് സ്വന്തം കുടുംബത്തിന്റെയടുത്തേക്കു പലായനം ചെയ്യുകയാണ്. മണിക്കൂറുകള്‍ക്കു മുന്‍പുമാത്രം പ്രഖ്യാപിച്ച് കഴിഞ്ഞ ലോക്ക്ഡൗണില്‍ അവര്‍ കാല്‍നടയായി താണ്ടിയതു സമാനതകളില്ലാത്ത ദൂരമാണ്; ഒപ്പം വിലയേറിയ ജീവനുകളും. ഇത്തവണ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിട്ടില്ലെങ്കിലും ഗതാഗതസൗകര്യം ഉള്ളപ്പോള്‍തന്നെ തൊഴിലാളികള്‍ തങ്ങളുടെ ഗ്രാമത്തിലേക്കു പോകുകയാണ്. കാരണം, ഒരു ലോക്ക്ഡൗണ്‍ സാഹചര്യം വന്നാല്‍ അധികൃതരുടെ മുന്നില്‍ ആരുമല്ലാതെയായി പോകുന്നവരാണ് തൊഴിലാളികള്‍. 
 
ഏപ്രില്‍ 28നാണ് ഞങ്ങളുടെയൊരു സുഹൃത്ത് പ്രഭുഭായി മരിച്ചത്. മരണം കൊവിഡ് മരണമായി രേഖപ്പെടുത്തിയിട്ടില്ല. കാരണം, അദ്ദേഹം വീട്ടില്‍വച്ചായിരുന്നു മരിച്ചത്.  അദ്ദേഹത്തിന്റെ കെവാഡിയയിലെ വീട്ടില്‍ ഒരുപാടു തവണ ഞാന്‍ താമസിച്ചിട്ടുണ്ട്. കെവാഡിയയില്‍ ഒരു ആശുപത്രിയും ഇല്ല. അവിടെയാണ് സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള സ്റ്റാച്യു ഓഫ് യൂനിറ്റിയുള്ളത്. പട്ടേലിന്റെ പ്രതിമയുടെ ഉയരം കാരണം നാം അവിടെ നശിപ്പിക്കപ്പെട്ട ഒരു നദീതട സംസ്‌ക്കാരം കാണാന്‍ മെനക്കെടില്ല. ഇന്ത്യയില്‍ ഹിന്ദുവോട്ടുകള്‍ വേണം, പക്ഷേ, അവര്‍ മരിക്കുന്നതോ വലിച്ചെറിയപ്പെടുന്ന ഒരു സാധനം പോലെയും. 
 
(തുടരും)
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago