വാക്‌സിന്‍ നല്‍കണം സൗജന്യമായി സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു സുപ്രിംകോടതി
ന്യൂഡല്‍ഹി: വാക്‌സിന്‍ പൊതു ഉത്പന്നമാണെന്നും അതു സൗജന്യമായാണ് വിതരണം ചെയ്യേണ്ടതെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് പണം നല്‍കിയത് പൊതുഖജനാവില്‍ നിന്നാണ്.
അതിനാല്‍ വാക്‌സിന്‍ പൊതുമുതലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വില നിയന്ത്രിക്കണമെന്നും കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
കൊവിഡ് വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതി വാക്‌സിന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിക്കുകയും ശകാരിക്കുകയും ചെയ്തത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാക്‌സിന്‍ വിഷയത്തിലും കൊവിഡ് പ്രതിരോധത്തിലും ഓക്‌സിജന്റെ കാര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ കണക്കിനു വിമര്‍ശിച്ചത്. വാക്‌സിന്‍ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ല. അമേരിക്കയിലില്ലാത്ത വില എന്തിന് കൊവിഷീല്‍ഡ് വാക്‌സിന് ഇന്ത്യക്കാര്‍ നല്‍കണം ? കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എന്തിനാണ് രണ്ടുവില ? വാക്‌സിന് രണ്ടുതരത്തില്‍ വില ഈടാക്കുമ്പോള്‍ ചിലര്‍ പരിഗണിക്കപ്പെടുകയും ചിലര്‍ അവഗണിക്കപ്പെടുകയും ചെയ്യും.
അത്തരമൊരു വിവേചനമാണ് കമ്പനികള്‍ക്ക് വിലനിശ്ചയിക്കാന്‍ അധികാരം നല്‍കിയതിലൂടെ ഉണ്ടാവുന്നത്.
വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന രീതി സ്വീകരിച്ചുകൂടെ ? ഇന്റര്‍നെറ്റ് നിരക്ഷരര്‍ എങ്ങനെ വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യും ? വാക്‌സിന്‍ നിര്‍മാണത്തിലും വിതരണത്തിലുമുള്ള അധികാരത്തെയും ചോദ്യംചെയ്ത കോടതി, പേറ്റന്റ് അനുമതിയില്ലാതെ വാക്‌സിന്‍ വിതരണം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്രത്തോട് ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."