ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന് നടപടികള്‍ തുടങ്ങി തൊഴില്‍ വകുപ്പ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന് നടപടികള്‍ ആരംഭിച്ച് തൊഴില്‍ വകുപ്പ്. അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ക്കാണ് വാക്സിന് രജിസ്ട്രേഷന് ചുമതല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സി.എഫ്.എല്‍.ടി.സികളും തുറക്കും.
സംസ്ഥാനത്ത് വാക്സിനേഷന് ഡ്രൈവുകള്‍ പുരോഗമിക്കുമ്പോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്സിന് നല്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ചുരുക്കം ചിലര്‍ മാത്രമാണ് 45 വയസിന് മുകളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വാക്സിന് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഇവരുടെ വാക്സിന് രജിസ്ട്രേഷന് ചുമതല തൊഴില്‍വകുപ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ക്ക് കൈമാറിയത്.
തൊഴിലാളികള്‍ക്കായി ആശുപത്രി, ആംബുലന്‍സ് സംവിധാനങ്ങളും പ്രത്യേകം സജ്ജമാക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി റെയില്‍വേ സ്റ്റേഷുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാംപുകളും ആരംഭിക്കും. രോഗബാധിതരായ തൊഴിലാളികള്‍ക്ക് ശമ്പളം ഉറപ്പുവരുത്താനുള്ള നടപടികളും തൊഴില്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."