ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കേസില്‍ പ്രതിയായ ജയദേവന് പൊലിസ് കസ്റ്റഡിയിലുണ്ട്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്റെ അയല്‍വാസിയാണ് ജയദേവന്.
സ്ഥിരം മദ്യപാനിയായ ജയദേവന് ഇന്നലെയും മദ്യപിച്ച് വീട്ടിലെത്തി അമ്മയെ അടക്കം ജയദേവന് മര്‍ദ്ദിക്കുകയായിരുന്നു. നിലവിളികേട്ട് കാര്യമന്വേഷിക്കാനെത്തിയതായിരുന്നു ശ്രീജിത്തടക്കം മൂന്ന് പേര്. ഇതിനിടെ ജയദേവന് കത്തിയെടുത്തു കുത്തുകയായിരുന്നു. കത്തിക്കുത്തില്‍ മറ്റുള്ളവര്‍ക്കും പരുക്കേറ്റു. മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തില്‍ ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."