ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നവജാത ശിശു മരിച്ചതായി റിപ്പോര്‍ട്ട്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജോര്‍ജിന ദമ്പതികളുടെ നവജാത ശിശു മരിച്ചുവെന്ന് റിപ്പോര്‍ട്ട്. റൊണാള്‍ഡോയാണ് സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞ് മരിച്ച കാര്യം അറിയിച്ചത്. താരത്തിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ആണ്‍കുട്ടിയാണ് മരിച്ചതെന്നാണ് ക്രിസ്റ്റിയാനോ അറിയിച്ചത്. ഇരട്ടക്കുട്ടികളില്‍ പെണ്‍കുട്ടി സുഖമായിരിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. '' ഞങ്ങളുടെ ആണ്‍കുഞ്ഞിന്റെ വേര്‍പാട് വളരെ ദുഖത്തോടെ അറിയിക്കുന്നു. ഏതൊരു രക്ഷിതാവിനും അനുഭവപ്പെടുന്ന ഏറ്റവും വലിയ വേദനയാണിത്. നമ്മുടെ പെണ്‍കുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ച് പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള കരുത്ത് നല്‍കുന്നത്.
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവര്‍ നല്‍കിയ എല്ലാ പരിചരണത്തിനും പിന്തുണക്കും ഞങ്ങള്‍ നന്ദി പറയുന്നു.
ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ തകര്‍ന്നുപോയി, ഞങ്ങളുടെ കുഞ്ഞേ നീ ഞങ്ങളുടെ മാലാഖയാണ്. ഞങ്ങള്‍ നിന്നെ എന്നെന്നും സ്‌നേഹിക്കും'' ക്രിസ്റ്റിയാനോ റൊണാള്‍ഡോ കുറിച്ചു. ഇപ്പോള്‍ പ്രസവിച്ചതുള്‍പ്പെടെ നാലു മക്കളുടെ പിതാവാണ് ക്രിസ്റ്റ്യാനോ. ക്രിസ്റ്റിയാനോ ജൂനുയറാണ് താരത്തിന്റെ മൂത്തമകന്‍. ഇവ, മാറ്റിയോ എന്ന് പേരുള്ള മറ്റൊരു ഇരട്ടക്കുട്ടികളും ക്രിസ്റ്റ്യാനോക്കുണ്ട്. താരത്തിന്റെ കുടുംബത്തിലേക്കുള്ള രണ്ടാം ഇരട്ടക്കുട്ടികള്‍ക്കായുള്ള കാത്തിപ്പിലായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."