പശ്ചിമബംഗാളില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്, സംഘര്‍ഷം; പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിന് നേരയുണ്ടായ കല്ലേറില്‍ കേന്ദ്രമന്ത്രിയുടെ കാറിന്റെ വിന്‍ഡ് ഷീല്‍ഡിന് കേടുപാടുണ്ടായി. മന്ത്രി സഞ്ചരിച്ച കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു.
കൂച് ബിഹാര്‍ ജില്ലയിലാണ് സംഭവം.ആക്രമണത്തെ തുടര്‍ന്ന് നിഷിത് പ്രമാണിക്കിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. ആക്രമണത്തിന് പിന്നില്‍ നിഷിത് പ്രമാണിക്കിന് നേരെ കരിങ്കൊടി കാണിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി ആരോപിച്ചു.
#WATCH | West Bengal: The convoy of Nisith Pramanik, MoS Home & Youth Affairs and Sports was attacked allegedly by Trinamool Congress-backed goons when he was going to meet with the party workers in Coochbehar's Dinhata area. More details awaited. pic.twitter.com/eXWqt7U2K9
— ANI (@ANI) February 25, 2023
അതേസമയം അക്രമം നടന്നപ്പോള്‍ പൊലിസ് നോക്കിനിന്നുവെന്ന് നിഷിത് പ്രമാണിക്ക് ആരോപിച്ചു. ഗോത്രവര്‍ഗക്കാരനെ അതിര്‍ത്തിരക്ഷാ സേന വെടിവെച്ചു കൊന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ പ്രതിഷേധം നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."