HOME
DETAILS

കൊലപാതകങ്ങൾക്ക് മതപരമായ മഹത്വം നൽകരുത്: എം.ടി അബ്ദുല്ല മുസ്‌ലിയാർ സി.ഐ.സിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാവും

  
backup
April 19 2022 | 03:04 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af


കോഴിക്കോട്
കൊലപാതകങ്ങൾക്ക് മതപരമായ മഹത്വം നൽകുന്ന അജണ്ട സമസ്തക്കില്ലെന്നും അത് പാടില്ലെന്നും സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ പറഞ്ഞു. പാലക്കാട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളോടും വളരെ സൗഹാർദത്തിലും സ്‌നേഹത്തിലും ഇടപെടാനും എല്ലാവർക്കും ഗുണം കാംക്ഷിച്ചു കൊണ്ടുള്ള രീതി നടപ്പിലാക്കാനും മാത്രമേ സമസ്തക്ക് അറിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം വിവാഹത്തിന് തടസ്സമവേണ്ടതില്ലെന്ന് സമസ്തയുടെ മുശാവറ തീരുമാനം മാത്രമല്ലെന്നും ലോകടിസ്ഥാനത്തിൽ തന്നെയുള്ള നിലപാടാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്തയുടെ കീഴിൽ വളാഞ്ചേരി മർകസിൽ നിന്ന് തുടങ്ങിയ നല്ല വിദ്യാഭ്യാസ സംവിധാനമാണ് വഫിയ്യ. വാഫി സംവിധാനത്തിന്റെ നടത്തിപ്പുകാരായ സി.ഐ.സി എടുത്ത ചില തീരുമാനങ്ങൾ സമസ്ത ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ ഉടൻ ശുഭകരമായ തീരുമാനമുണ്ടാകും. സി.ഐ.സിയുമായി ബന്ധപ്പെട്ട പരസ്യം സുപ്രഭാതം ഒഴിവാക്കിയതല്ല. നിലനിൽക്കുന്ന ചില വിഷയങ്ങൾ ചർച്ചചെയ്ത് പരിഹരിച്ച ശേഷം നൽകുന്നതാണ് ഭംഗി എന്ന അഭിപ്രായത്തിൽ മുശാവറ അംഗങ്ങൾ കൂടിയാലോചിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതാണ്. പത്രജീവനക്കാരാണ് ഈ തീരുമാനമെടുത്തതെന്ന ആരോപണം അടിസ്ഥാനരഹിരഹിതമാണ്. വസ്തുത മനസിലാക്കാതെ സമൂഹമാധ്യമങ്ങളിൽ എന്തും എഴുതാമല്ലോയെന്നും ചോദ്യത്തിനു മറുപടിയായി എം.ടി അബ്ലുല്ല മുസ് ലിയാർ പറഞ്ഞു. സമസ്ത പൊതുപരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago