HOME
DETAILS
MAL
വധഗൂഢാലോചനക്കേസ്: പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രം; തന്റെ വിശ്വാസ്യത തിരിച്ചുകിട്ടിയെന്ന് ബാലചന്ദ്രകുമാര്‍
backup
April 19 2022 | 09:04 AM
കൊച്ചി: വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയിലെ വിധി പ്രതീക്ഷിച്ചതെന്ന് ബാലചന്ദ്രകുമാര്‍. താന്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. തന്റെ വിശ്വാസ്യത മോശമാക്കാന്‍ എതിര്‍കക്ഷി ശ്രമിച്ചു.
കോടതി ഉത്തരവോടെ തന്റെ വിശ്വാസ്യത തിരിച്ചുകിട്ടി. പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രമാണ്. എന്റെ വിശ്വാസ്യതയെ മോശമാകുന്ന തരത്തില്‍ എതിര്‍കക്ഷിയുടെ ഭാഗത്ത് നിന്ന് ധാരാളം നീക്കങ്ങളുണ്ടായി. എന്നെ എങ്ങിനെ കോടതി വിശ്വസിക്കുമെന്ന് സംശയമുണ്ടായിരുന്നു.
എന്നാല്‍ എനിക്കിപ്പോള്‍ ബോധ്യമായി. എനിക്ക് ഇപ്പോള്‍ എന്റെ വിശ്വാസ്യത തിരിച്ച്കി ട്ടിയിരിക്കുന്നു.തനിക്കെതിരേ ഉയര്‍ന്ന പീഡന ആരോപണത്തിനും ബാലചന്ദ്രകുമാര്‍ മറുപടി നല്കി.
പരാതി നല്‍കും മുമ്പ് പെറ്റിക്കേസില്‍ പോലും താന്‍ പ്രതിയായിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."