സുബൈര്‍ വധക്കേസ്: പ്രതികളെ റിമാന്‍ഡ് ചെയ്തു; രാഷ്ട്രീയ കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്ത്തകന് സുബൈര്‍ വധക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. അറുമുഖന്, ശരവണന്, രമേശ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ചിറ്റൂര്‍ ജയിലിലേക്കാണ് മാറ്റുക. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സുബൈറിനെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്്. കസ്റ്റഡിയിലായ പ്രതികളുടെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.
രമേശാണ് സുബൈര്‍ വധത്തിലെ സൂത്രധാരനെന്ന് പൊലിസ് പറഞ്ഞു. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ് രമേശ്. സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികള്‍ രണ്ടുവട്ടം കൊലപാതക ശ്രമം നടത്തിയിരുന്നു. എന്നാല്‍, പോലീസ് പട്രോളിങ് ഉണ്ടായതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതികള്‍ മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."