പരുക്ക്: ബുംറയുടെ മടങ്ങി വരവ് വൈകും; ഐ.പി.എല്‍ നഷ്ടമായേക്കും
മുംബൈ: പരുക്കിന്റെ പിടിയിലായ ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചുവരാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ പരുക്ക് തുടക്കത്തില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ഗുരുതരമാണെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതോടെ ഒരു മാസം അകലെയുള്ള ഐ.പി.എല്ലില്‍ ബുംറ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കില്ലെന്ന കാര്യവും ഏതാണ്ട് ഉറപ്പായി.
അതേസയം, ഇന്ത്യ നോട്ടമിടുന്ന ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് താരത്തെ കളിപ്പിക്കാനുള്ള ആലോചനയിലാണ് ബി.സി.സി.ഐ. ഈ മത്സരത്തിനും ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ഏഷ്യാകപ്പ് ടൂര്‍ണമെന്റിലൂടെയാവും ബുംറയുടെ മടങ്ങിവരവ്. ബുംറയെ ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി സജ്ജനാക്കുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
കഴിഞ്ഞ സെപ്റ്റംബര്‍ 25ന് ആസ്ത്രേലിയക്കെതിരേയുള്ള ടി20യിലാണ് ബുംറ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പിന്നാലെ കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. പരുക്കിനെ തുടര്‍ന്ന് അഞ്ച് മാസമായി ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."