കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു
കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ കീഴൂട്ട് ആര്‍.ബാലകൃഷ്ണപിള്ള (87) അന്തരിച്ചു.
ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു ആര്‍.ബാലക്യഷ്ണപിളളയെ കൊട്ടാരക്കര വിജയാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവി ലായിരുന്നങ്കിലും കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് നില ഗുരുതരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയിരുന്നു. നില അല്‍പം മെച്ചപെട്ടങ്കിലും കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കേരള രാഷ്ട്രീയത്തിലെ അതികായന്‍ മരണത്തിന് കീഴടങ്ങി.
കീഴൂട്ട് രാമന്‍ പിള്ള കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായി കൊട്ടാരക്കരയില്‍ ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയത്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനും എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഏറ്റവും കുടുതല്‍ തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ റെക്കോഡും പിളളക്കുളളതാണ്...
27 വര്‍ഷമാണ് ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നത്. 11 വര്‍ഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1971-ല്‍ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റിലേക്കും വിജയിച്ചു.1975-ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്സൈസ്, ജയില്‍ വകുപ്പ് മന്ത്രിയായി.
1980-82, 82-85, 86-87 കാലഘട്ടങ്ങളില്‍ വൈദ്യുതി മന്ത്രിയുമായിട്ടുണ്ട്.
1991-95, 2001-2004 കാലഘട്ടത്തില്‍ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു. മൂന്ന് വര്‍ഷം മുമ്പ് ഭാര്യ വത്സലകുമാരി മരണപ്പെട്ടിരുന്നു.
ചലച്ചിത്ര നടനും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍, ഉഷാ, ബിന്ദു എന്നിവര്‍ മക്കളാണ്. ഐഎഎസ് ഉദ്യോഗ്ഥരായിരുന്ന മോഹന്‍ദാസ്, ബാലക്യഷ്ണന്‍, ബിന്ദുമോനോന്‍ എന്നിവര്‍ മരുമക്കളാണ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."