പുതിയ സര്‍ക്കാര്‍ ഉടന്‍: പിണറായി ഇന്ന് രാജിക്കത്ത് നല്‍കും
തിരുവനന്തപുരം: 2016 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഗംഭീരവിജയം കരസ്ഥമാക്കി ഭരണത്തുടര്‍ച്ചയിലെത്തിയ പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ് ഇത്തവണ 8 സീറ്റുകള്‍ അധികം കൂടി അധികം നേടി.
അതേ സമയം 2016 ല്‍ 47 സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണ 41 സീറ്റാണ് നേടിയത്. നേമത്ത് അക്കൗണ്ട് തുറന്ന എന്‍.ഡി.എ ചരിത്രത്തിലേ ഇല്ലാതായി.
ഇന്ന് തിരുവനന്തപുരത്ത് പതിന്നൊരയോടെയാണ് പിണാറായി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും. അതേ സമയം സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ മന്ത്രിസബില്‍ ഉള്‍പ്പെടുത്തണമെന്നും കേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലാത്ത അദ്ദേഹത്തെ വിജയിച്ചവരെ രാജിവെപ്പിച്ച് മത്സരിപ്പിക്കേണ്ടിവരും. ഇത്തരം കാര്യങ്ങളിലുള്ള ചര്‍ച്ചയും സെക്രട്ടറിയറ്റില്‍ ഉണ്ടായേക്കും.
പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരി വീണ്ടും വരണമെന്ന് ജനം ആഗ്രഹിച്ചു. തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസ വിജയമായിരുന്നു. ഇടതുമുന്നണിയില്‍ രണ്ടാം കക്ഷിയായ സി.പി.ഐയേക്കാള്‍ മൂന്നിരട്ടി വ്യത്യാസത്തില്‍ കരുത്തോടെയാണ് സി.പി.എം വിജയിച്ച് കയറിയത്. 12 ല്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം. വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."