HOME
DETAILS

മുന്‍ മന്ത്രി ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം : വിസ്മൃതിയിലാകുന്നത് ഒരു ചരിത്രം കൂടി

  
backup
May 03 2021 | 04:05 AM

minister-balakrishna-pillai-oblivion-is-another-history-1234567-2021

കൊട്ടാരക്കര: അന്തരിച്ച മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വിയോഗത്തോടെ വിസ്മൃതിയിലാകുന്നത് വലിയൊരു ചരിത്രം കൂടിയാണ്. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളും കണ്ടു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയായിരുന്നു ബാലകൃഷ്ണപിള്ള. കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരില്‍ സംസ്ഥാനത്തു അയോഗ്യനാക്കപ്പെട്ട ഏക എം.എല്‍.എയും അദ്ദേഹമായിരുന്നു. ഇടമലയാര്‍ അഴിമതിക്കേസിലാണ് സുപ്രിംകോടതി അദ്ദേഹത്തെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചത്. മറ്റൊരിക്കല്‍ 'പഞ്ചാബ് മോഡല്‍'എന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹത്തിനുണ്ടായി.

1982-87ല്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ബാലകൃഷ്ണപിള്ള ജയിലില്‍ പോയത്. എന്നാല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കേരളപ്പിറവിയോട് അനുബന്ധിച്ച് ഇളവ് നല്‍കി 138 തടവുകാര്‍ക്കൊപ്പം ജയില്‍മോചിതനായി.

കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച സംഭവമായിരുന്നു പഞ്ചാബ് മോഡല്‍ പ്രസംഗം. 1985ലായിരുന്നു ഇത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി പഞ്ചാബിലേക്കു കൊണ്ടുപോയതിനെതിരെ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാ കോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.
കോണ്‍ഗ്രസിലെയും കേരളാ കോണ്‍ഗ്രസിലെയും രാഷ്ട്രീയകളികളുടെ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് 2015ല്‍ തന്റെ അന്നത്തെ പ്രസംഗം ശരിയായിരുന്നെന്ന് അദ്ദേഹം പറയുകയും ചെയ്തു.

രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട്. മകന്‍ ഗണേഷ്‌കുമാറിന് മുമ്പേ കാമറയ്ക്ക് മുന്നിലെത്തിയതും പിള്ള തന്നെ. 'ഇവളൊരു നാടോടി' എന്ന ചിത്രത്തിലാണ് ബാലകൃഷ്ണപിള്ള ആദ്യം അഭിനയിച്ചത്. 'നീലസാരി' എന്ന സിനിമയിലും ചെറിയ വേഷത്തിലെത്തി. സുകുമാരന്‍ നായകനായ 'വെടിക്കെട്ടില്‍' അഭിനയിക്കുന്നതിനിടെയാണ് വൈദ്യുതി മന്ത്രിയാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago