യു.എ.ഇ എസ്.കെ.എസ്.എസ്.എഫിന് പുതിയ സാരഥികള്‍
അബുദാബി: എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനല്‍ കൗണ്‍സില്‍ ക്യാമ്പ് സയ്യിദ് ഷുഹൈബ് തങ്ങളുടെ അധ്യക്ഷതയില്‍ യു.എ.ഇ സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി ഉല്‍ഘാടനം ചെയ്തു. അദബിന്റെ പടവുകളിലൂടെ തഖ്‌വയുടെ വഴിയില്‍ വിജയതീരത്ത് അണയാനുള്ള മാര്‍ഗമാണ് സമസ്തയുടെ പാതയെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചക നിദര്‍ശനങ്ങളുടെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ചു മുന്നേറണമെന്ന് തങ്ങള്‍ കൂട്ടിചേര്‍ത്തു.
സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബൂബക്കര്‍ ഫൈസി ചെമ്മനങ്ങാട്, അബ്ദുസലാം ബാഖവി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് റിട്ടേണിങ്ങ് ഓഫിസര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി നേതൃത്വം നല്‍കി.
ഭാരവാഹികള്‍: സയ്യിദ് ശുഹൈബ് തങ്ങള്‍(പ്രസിഡന്റ്), ശറഫുദ്ധീന്‍ ഹുദവി (ജനറല്‍ സെക്രട്ടറി), പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍( ട്രഷറര്‍), എം.മന്‍സൂര്‍ മൂപ്പന്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട് ), മുഹമ്മദ് ഷാഫി ഇരിങ്ങാവൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി), എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അഷ്‌കര്‍ അലി തങ്ങള്‍,സയ്യിദ് ഷഹീന്‍ തങ്ങള്‍, സയ്യിദ് താഹിര്‍ തങ്ങള്‍, ഹാശിര്‍വാരം, ഇബ്രാഹിം വട്ടക്കൂള്‍, അഷ്‌റഫ് ദേശമംഗലം, അബ്ദുല്‍ ജലീല്‍ എടക്കുളം, റാഷിദ് മസാഫി എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി മുഹമ്മദ് ഫാസില്‍ മെട്ടമ്മല്‍, സിദ്ദീഖ് എളേറ്റില്‍,നിസാര്‍ പുത്തലത്ത്, മുഹമ്മദ് ഷമീം, ഷാക്കിര്‍ ഫറോക്ക്, അനസ് അസ്അദി, മഹറൂഫ് എന്‍.എം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി നുഹ്മാന്‍ തിരൂര്‍, ഷാക്കിര്‍ ഹുദവി, സ്വാദിഖ് അലി റഹ്മാനി, മുഹമ്മദലി കോമത്ത്, എന്നിവരെയും തിരഞ്ഞെടുത്തു.
സെക്രട്ടറിയേറ്റ് മെമ്പര്‍മാരായി സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, ഹുസൈന്‍ ദാരിമി, അബ്ദുല്‍ റസാക്ക് വളാഞ്ചേരി, ഷിയാസ് സുല്‍ത്താന്‍, ഷൗക്കത്തലി മൗലവി, ഹൈദര്‍ ഹുദവി, ഷാക്കിര്‍ ഹുദവി, സി.സി മൊയ്തു, അബ്ദുല്‍ ഖാദര്‍ ഫൈസി, റഫീഖുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, അഡ്വക്കറ്റ് ഷറഫുദ്ദീന്‍, അബ്ദുല്‍ ഖാദര്‍, അഷറഫ് ഹാജി വാരം, നൗഷാദ് ഫൈസി, അഫ്‌സല്‍ പി എ, നൗഷാദ് തങ്ങള്‍ ഹുദവി, ഹസന്‍ രാമന്തളി, നിസാര്‍ കരിക്കാട്, ടി.എം.എ സിദ്ദീഖ്, വാജിദ് റഹ്മാനി, ഫൈസല്‍ പയ്യനാട്, സുലൈമാന്‍ ബാവ, നൗഫല്‍, ജീലാനി, റഷീദ് അന്‍വരി, അബ്ദുസ്സലാം ഫൈസി, ഇസ്മായില്‍ അഞ്ചിലത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
അബ്ദുളള ചേലേരി, ഷിഹാസ് സുല്‍ത്താന്‍, കബീര്‍ ഹുദവി, അബ്ദുറസാഖ് വളാഞ്ചേരി, ഹൈദര്‍ ഹുദവി സംസാരിച്ചു.
മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും അഷ്‌റഫ് ഹാജി വാരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."