ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺഹൗസ് ഇന്ന്
ജിദ്ദ: വിവിധ രൂപത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന പ്രവാസികൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് ഇന്ന് നടക്കും. വൈകുന്നേരം 4-6 വരെ കോൺസുലേറ്റിൽ വെച്ച് നടക്കുന്ന ഓപ്പൺ ഹൗസിൽ മുൻ കൂട്ടി അനുമതി ഇല്ലാത്തവർക്കും പങ്കെടുക്കാൻ കഴിയും.
ഹുറൂബ്, എക്സിറ്റ്, ഇഖാമ, ശമ്പളം, ജോലി സ്ഥലത്ത് അനുഭവപ്പെടുന്ന പ്രയാസങ്ങൾ തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ കോൺസുലേറ്റ് അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഓപ്പൺ ഹൗസിൽ അവസരം ഉണ്ടാവും. സാധ്യമാകുന്ന തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കോൺസുലേറ്റ് അധികൃതരിൽ നിന്നുണ്ടാകുമെന്നതിനാൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ഓപ്പൺ ഹൗസ് വലിയ അനുഗ്രമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളുകളായി തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്ന ഓപ്പൺ ഹൗസ് പ്രവാസികൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."