മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്ത വി.ഡി സതീശന് സി.പി.എമ്മില്‍ പോകുമോ?: കെ.വി തോമസ്
തിരുവനന്തപുരം: വി.ഡി സതീശന് മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് ചോദ്യം ചെയ്ത് കെ.വി തോമസ്. ഇതു ശരിയാണോ? തനിക്ക് ഒരു നീതി, മറ്റുള്ളവര്‍ക്ക് മറ്റൊരു രീതി എന്നത് ശരിയാണോ? മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഇടതുപക്ഷത്തേക്ക് പോകുമോ?- കെ.വി തോമസ് ചോദിച്ചു.
സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി സി വിഷ്ണുനാഥ് പങ്കെടുത്തതും കെ.വി തോമസ് ചൂണ്ടിക്കാട്ടി. വി ഡി സതീശന് മുഖ്യമന്ത്രിയോട് അടുത്ത് ഇടപഴകിയത് ശരിയോ എന്നും കെ വി തോമസ് ചോദിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അച്ചടക്ക സമിതി അധ്യക്ഷന്‍ എ കെ ആന്റണി എന്നിവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.വി തോമസ് കത്തയച്ചു.
സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി വാദിക്കുമ്പോള്‍, അതേ കുറ്റം തന്നെയല്ലേ പിസി വിഷ്ണുനാഥും ചെയ്തതെന്നും കെ വി തോമസ് കത്തില്‍ ചോദിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പി സി വിഷ്ണുനാഥ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും കെ വി തോമസ് ആരാഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."