HOME
DETAILS
MAL
ഡല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജിവച്ചു;ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് വിമര്‍ശനം
April 10 2024 | 11:04 AM
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ഡല്‍ഹിയിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു. പാര്‍ട്ടിക്കെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച അദ്ദേഹം പാര്‍ട്ടി അംഗത്വവും രാജിവച്ചു.
ഇന്ന് പാര്‍ട്ടി അഴിമിതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ പറഞ്ഞു. 'അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേര്‍ന്നത്. ഇന്ന് പാര്‍ട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്' ആനന്ദ് പറഞ്ഞു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി രാജ്കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ ദളിത് വിരുദ്ധ നടപടികളാണെന്നും ഇനിയും പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."