പഠന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശബരിമല എയര്‍പോര്‍ട്ടിന് അനുമതിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: കൊച്ചി, മധുര തിരുവനന്തപുരം വിമാനത്താവളങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ശബരിമല എയര്‍പോര്‍ട്ടിന് അനുമതി നല്‍കാനാവുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി പ്രൊ.കെ.വി തോമസ്. കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് വിമാനത്താവളത്തിന്റെ വണ്‍വേ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.വി തോമസ് ആവശ്യപ്പെട്ടു. സീസണുകളില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കുന്നതിന് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുന്നതിനും കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുന്നതിനും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാവണം, കാസര്‍കോട്, പെരിയ എയര്‍സ്ട്രിപ്പ് അനുമതി, കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോള്‍ അനുമതി, കേരളത്തിന്റെ ഏവിയേഷന്‍ അക്കാദമി വിപുലികരിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും കൂടിക്കാഴ്ചയില്‍ കെ.വി തോമസ് ആവശ്യപ്പെട്ടു.
കൊച്ചി വിമാനത്താവളത്തെ പ്രത്യേക കേസായി പരിഗണിച്ച്, വിദേശ അഡ്ഹോക്ക്, നോണ്ഷെഡ്യൂള്ഡ് ഫ്രെയിറ്റര് ചാര്‍ട്ടര്‍ സര്‍വിസ് ഫ്ളൈറ്റുകളുടെ പ്രവര്‍ത്തനം അനുവദിക്കുന്നത് പെരിഷബിള്‍ ഗുഡ്സിന്റെ നീക്കം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും അതിനുള്ള നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട കാര്യങ്ങളില്‍ എല്ലാം അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കെ.വി തോമസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."