HOME
DETAILS

ഫലസ്തീനിലേക്ക് ലോകത്തിൻ്റെ കണ്ണെത്തുമോ?

  
backup
March 02 2023 | 05:03 AM

%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bb

ഡോ. സനന്ദ് സദാനന്ദന്‍


ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ഒരാണ്ട് പിന്നിട്ടു. മാധ്യമങ്ങള്‍ വിശിഷ്യാ പാശ്ചാത്യ മാധ്യമങ്ങള്‍ ഉക്രൈൻ ജനതയുടെ ഒരു വര്‍ഷം നീണ്ട ചെറുത്തുനില്‍പ്പിന്റെ, സെലെന്‍സ്‌കി എന്ന പ്രതിനായകന്റെ ചിത്രം വരച്ചുകാണിക്കുന്നതില്‍ മത്സരിച്ചു. പുടിന്റെ ധാര്‍ഷ്ട്യവും റഷ്യ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളും ചര്‍ച്ചചെയ്ത അവര്‍ യുദ്ധത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഹായങ്ങള്‍ക്കായി ആളെക്കൂട്ടി. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെയാണ് തുര്‍ക്കിയിലും സിറിയയുടെ ചില ഭാഗങ്ങളിലും വിനാശകാരിയായ ഭൂകമ്പമുണ്ടായത്. ഇവിടേക്ക് പ്രത്യേകിച്ച് തുര്‍ക്കിയിലേക്ക് ലോകശ്രദ്ധയും സഹായങ്ങളും ഒഴുകുകയുണ്ടായി. എന്നാല്‍ എന്താണ് ഫലസ്തീനില്‍ സംഭവിക്കുന്നത്? ഈ വര്‍ഷം പിറന്നിട്ട് മൂന്നാം മാസത്തിലേക്ക് കടന്നിട്ടേയൂള്ളൂ. ഇതിനിടയില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടത് 61പേരാണ്. അവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. തിരിച്ച് ഇസ്റാഈൽ ഭാഗത്ത് 13 പേരും. എന്തുകൊണ്ടായിരിക്കാം ഈ മേഖലയിലെ സംഘർഷങ്ങളും ദുരിതങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിന് ഇന്ന് വാര്‍ത്തയല്ലാതാവുന്നത്.
1967ലെ യുദ്ധത്തില്‍ ഇസ്റാഇൗല്‍ കിഴ്‌പ്പെടുത്തിയ വെസ്റ്റ് ബാങ്ക് മേഖലയിലാണ് ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ നടക്കുന്നത്. വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പില്‍ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തില്‍ തീയതിയും എണ്ണവും പലപ്പോഴും മാറിവരുന്നു. ഇടയ്ക്ക് ഒന്നോ രണ്ടോ ഇസ്റാഇൗലുകാർ ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു. പക്ഷേ ഫലസ്തീനികളെ സംബന്ധിച്ച് ഇതിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും. എന്തായിരിക്കാം ഇൗയിടെശക്തമായ അക്രമത്തിന് കാരണം? ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയായത് നിരവധി രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടുകൂടിയാണ്. ഇവയെല്ലാം തന്നെ മുമ്പുണ്ടായിരുന്നതിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന ജൂത രാഷ്ട്രീയപ്പാര്‍ട്ടികളാണ്. വെസ്റ്റ് ബാങ്കില്‍ പുതിയ ജൂത കുടിയേറ്റമേഖലകള്‍ സൃഷ്ടിക്കുക ഈ ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയമാണ്. ഇസ്റാഇൗൽ ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കെടുത്താല്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ വെസ്റ്റ് ബാങ്കിലെ ജൂത ജനതയുടെ 16 ശതമാനം വര്‍ധിച്ച് അഞ്ചു ലക്ഷം കവിഞ്ഞിരിക്കുന്നു. യഥാര്‍ഥ എണ്ണം ഇതിലുമേറെ വരുമെന്നതില്‍ സംശയമില്ല. ഭരണകൂടത്തിന്റെ പിന്തുണയോടെ മേഖലയില്‍ വന്‍തോതില്‍ കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുകയാണ്. 1993ലെ ഓസ്‌ലോ ഉടമ്പടി പ്രകാരം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭൂമിയാണിത്. അന്താരാഷ്ട്ര നിയമപ്രകാരം ഈ മേഖലയിലെ ജൂത കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണ്. പക്ഷേ നിയമങ്ങളെയും ഓസ്‌ലോ ഉടമ്പടിയെയും വില കല്‍പ്പിക്കാതെയാണ് മാറിവരുന്ന ഇസ്റാഇൗൽ ഭരണകൂടങ്ങള്‍ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
ഈകുടിയേറ്റങ്ങള്‍ തെരുവിലാക്കുന്നത് അവിടെ അരനൂറ്റാണ്ടിലധികമായി താമസിച്ചുവരുന്ന ഫലസ്തീനികളെയാണ്. ഫലസ്തീന്‍ ഭൂമിയിലേക്ക് കടന്നുകയറുന്ന ജൂതന്മാർക്ക് സൈന്യം നല്‍കുന്ന പിന്തുണ വലുതാണ്. പാരമ്പര്യമായി കാലികളെ മേച്ചിരുന്ന സ്ഥലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഫലസ്തീനികള്‍ക്ക് നഷ്ടമാകുന്നു. ഇത് പലപ്പോഴും സംഘര്‍ഷങ്ങളിലേക്ക് നയിക്കും. നഗരപ്രദേശത്തുനിന്ന് മാറിത്താമസിക്കുന്ന ഗ്രാമീണര്‍ക്ക് ഇടവും ജീവിത മാര്‍ഗവും നഷ്ടമാകുന്നു. ഭരണകൂട സംരക്ഷണം ഇവര്‍ക്കു ലഭിക്കുന്നില്ലതാനും.
വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ജനതയുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് ഇസ്റാഇൗൽ ഭരണകൂടം. നിരന്തര റെയ്ഡുകൾ ഇവിടെ പതിവാണ്. കൂടാതെ, പ്രകോപനമില്ലാതെയുള്ള അക്രമവും. ഇരകളാകുന്നവർ നിരപരാധികളാണ്. ഫെബ്രുവരി 24ന് നടന്ന ഇസ്റാഈൽ ആക്രമണത്തില്‍ 11 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഫലസ്തീന്‍ അതോറിറ്റി ആരോഗ്യമന്ത്രിയുടെ പ്രസ്താവനപ്രകാരം നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും പരുക്ക് ഗുരുതരമാണ്. ഇസ്റാഇൗൽ ഭരണകൂടഭാഷ്യം മൂന്നു തീവ്രവാദികള്‍ ഇസ്റാഈലിനെ അക്രമിക്കാനുള്ള പദ്ധതിയെ മുന്‍കൂട്ടി തടയാന്‍ വേണ്ടിയായിരുന്നു ആക്രമണം എന്നായിരുന്നു. മൂന്നുപേരെയും വധിച്ചെന്നും അവര്‍ അവകാശപ്പെടുന്നു. മുന്‍ ഓപറേഷനുകളില്‍നിന്ന് വിഭിന്നമായി ഇതില്‍ ആക്രമണം നടത്തിയത് പകല്‍ ആള്‍ക്കൂട്ടത്തിനകത്ത് കയറിയാണ്. ടിയര്‍ ഗ്യാസ് പൊട്ടിച്ചു നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് വെടിയേറ്റത് തലയിലും കൊല്ലപ്പെട്ടവരില്‍ പലരും സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ വന്നവരാണ്. മനുഷ്യാവകാശ നിയമങ്ങൾക്ക് ഒരു പരിഗണനയും നൽകാതെയാണ് ഇസ്റാഈൽ ഭരണകൂടത്തിന്റെ ക്രൂരചെയ്തികള്‍. ഇത് സ്വാഭാവികമായും തിരിച്ചടികളിലേക്കും നയിക്കുന്നു.
മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടാക്കാനാണ് ജോര്‍ദാനിലെ അക്കാബ ചെങ്കടല്‍ റിസോര്‍ട്ടില്‍, ഇരുവിഭാഗ പ്രതിനിധികളും അമേരിക്ക, ഈജിപ്ത് എന്നിവരുടെ നേതൃത്വത്തിൽ സമ്മേളിച്ചത്. അക്രമം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാൻ ഇസ്റാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ അതോറിറ്റിയും സംയുക്ത പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. നാല് മാസത്തേക്ക് പുതിയ കുടിയേറ്റങ്ങള്‍ നിര്‍ത്തിവയ്ക്കാനും ആറു മാസത്തേക്ക് അംഗീകാരം കൊടുക്കുന്നത് നിര്‍ത്തിവയ്ക്കാമെന്നും ഇസ്റാഈല്‍ സമ്മതിച്ചെന്നാണ് വാര്‍ത്തകള്‍.
എന്നാല്‍ ഇതിനിടയിലാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനി തോക്കുധാരി രണ്ട് ഇസ്റാഈലികളെ വെടിവച്ചുകൊല്ലുന്നത്. വെടിവയ്പ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കുടിയേറ്റക്കാരുടെ വലിയ സംഘം ഹവാര ഗ്രാമത്തില്‍ പ്രവേശിച്ച് നിരവധി ഫലസ്തീന്‍ വീടുകളും കാറുകളും കത്തിക്കുകയുണ്ടായി. നിരവധി പേര്‍ക്ക് വീടുവിട്ട് ഓടിപ്പോകേണ്ടിവന്നു. ഈജിപ്തില്‍ വെച്ച് തീരുമാനിച്ചിരുന്ന തുടര്‍ച്ചര്‍ച്ചകള്‍ക്ക് ഇനി സാധ്യതയില്ല. നെതന്യാഹുവിന്റേതായി വന്ന ഏറ്റവും പുതിയ ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നത് ഒരു ഉടമ്പടിയും ഉണ്ടായിട്ടില്ല, ഭരണകൂടത്തിന്റെ കുടിയേറ്റത്തെ സംബന്ധിച്ച നിലപാടില്‍ മാറ്റവും ഉണ്ടാകില്ലെന്നാണ്. വിശുദ്ധ റമദാന്‍ മാസത്തിലും ഫലസ്തീനികള്‍ക്ക് ദുരിതങ്ങളില്‍ നിന്ന് മോചനമില്ലെന്ന് ചുരുക്കം.
എന്തുകൊണ്ടായിരിക്കാം ഫലസ്തീനിയന്‍ ദൈന്യതകള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിന് വിഷയമാല്ലാതാവുന്നത്. കൊല്ലപ്പെടുന്നവരുടെ എണ്ണം മാത്രം പത്രങ്ങളില്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കുന്നത്. കാരണം, ഇത് ഫലസ്തീനാണ്, അയല്‍ക്കാര്‍ എന്നേ പിന്‍വാതിലിലൂടെ ഇസ്റാഈലിനെ പുണര്‍ന്നവരാണ്. പുറം ലോകത്തിന് സാമ്പത്തിക നേട്ടങ്ങളുടെ അക്ഷയഖനിയല്ല ഫലസ്തീൻ. ആധുനിക ലോകത്തിന് മനുഷ്യാവകാശമെന്നത് ആപേക്ഷിക ആശയമാണ്. അതുകൊണ്ടാണ് തുര്‍ക്കിയിലെയും ഉക്രൈയിനിലെയും ഉറ്റവര്‍ നഷ്ടമായ കുട്ടിയുടെ മുഖത്തോട് ചേര്‍ത്തുവയ്ക്കാന്‍ ആശയറ്റ, ദൈന്യ ഫലസ്തീന്‍ ബാല്യങ്ങള്‍ക്ക് മുഖം ഇല്ലാതാവുന്നത്.

(കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago