HOME
DETAILS
MAL
ബി.ജെ.പി വോട്ടില്‍ വന്‍ ഇടിവ്; ചര്‍ച്ചകള്‍ സജീവം
backup
May 03 2021 | 21:05 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ഇടിവ് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവം. ഓരോ മണ്ഡലത്തിലും ബി.ജെ.പിയുടെ വോട്ട് എങ്ങോട്ടു പോയി എന്നത് സംബന്ധിച്ച് ആരോപണ, പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിനു കിട്ടിയെന്ന് യു.ഡി.എഫും യു.ഡി.എഫിനു ലഭിച്ചെന്ന് എല്‍.ഡി.എഫും ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അടിയൊഴുക്കില്‍പ്പെട്ട് യു.ഡി.എഫിന് നഷ്ടപ്പെട്ട സിറ്റിങ് സീറ്റായിരുന്ന തിരുവനന്തപുരം അരുവിക്കരയില്‍ ബി.ജെ.പിക്ക് 2016നേക്കാല്‍ 4851 വോട്ടുകള്‍ കുറഞ്ഞു. 2016ല്‍ 20230 വോട്ട് ലഭിച്ചപ്പോള്‍ ഇപ്രാവശ്യം 15379 വോട്ട് മാത്രമാണ് ലഭിച്ചത്. ഇവിടെ എല്‍.ഡി.എഫിന് 2016നേക്കാള്‍ 17,180 വോട്ട് വര്‍ധിച്ചിട്ടുമുണ്ട്. യു.ഡി.എഫിന് 9180 വോട്ട് കുറയുകയും ചെയ്തു. നേമത്തും ബി.ജെ.പി വോട്ടില്‍ വന്‍ ഇടിവ് സംഭവിച്ചു. 2016നേക്കാള്‍ 15,925 വോട്ട് കുറവാണ് ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത്.എന്നാല്‍ ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും വോട്ട് വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴക്കൂട്ടത്തും വോട്ട് കുറഞ്ഞിട്ടുണ്ട്. 2016ല്‍ വി. മുരളീധരന്‍ 42520 വോട്ടുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ ശോഭ സുരേന്ദ്രന്റെ വോട്ടുകള്‍ 40193 ആയി കുറഞ്ഞു. മേഴ്‌സിക്കുട്ടിയമ്മ അപ്രതീക്ഷിതമായി തോറ്റ കുണ്ടറയിലും വന്‍ വോട്ടുചോര്‍ച്ചയാണ് ബി.ജെ.പിക്കുണ്ടായത്. 2016ലെ 20180 വോട്ട് ഇത്തവണ 6097 ആയി കുറഞ്ഞു. ഇവിടെ പി.സി വിഷ്ണുനാഥാണ് വിജയിച്ചത്. മാണി സി കാപ്പന്‍ ജയിച്ചു കയറിയ പാലയിലും സ്ഥിതി വ്യത്യസ്തമല്ല. 24724 ല്‍ നിന്ന് 10869ലേക്കാണ് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത്.
അവസാന നിമിഷം വരെ ആകാംക്ഷ നിലനിര്‍ത്തിയ തവനൂരിലാകട്ടെ 15780 വോട്ട് ഭൂരിപക്ഷം 9914 ആയി കുറഞ്ഞു. കുറ്റ്യാടിയില്‍ 12783ല്‍ നിന്ന് 9139ലേക്കാണ് വോട്ടു കുറഞ്ഞത്.
കണ്ണൂരില്‍ 10 മണ്ഡലങ്ങളില്‍ ആറിടത്തും ബി.ജെ.പിക്കു വോട്ടു കുറഞ്ഞു. കോവളം, കരുനാഗപ്പള്ളി,ആറന്മുള, കൊച്ചി,വടക്കാഞ്ചേരി, സുല്‍ത്താന്‍ബത്തേരി തുടങ്ങിയ മണ്ഡലങ്ങളിലൊക്കെയും ബി.ജെ.പിക്കു വോട്ട് കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."