തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസ് സഖ്യ തീരുമാനം ശരിയാണ്: എം.വി ഗോവിന്ദന്
പാലക്കാട്: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനം ശരിയാണെന്ന് സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്. ത്രിപുരയില്‍ ഫലം വരുന്നതേയുള്ളൂ. പ്രധാന ശത്രു ബി.ജെ.പിയാണ്. അവിടെ കോണ്‍ഗ്രസ്-സി.പി.എം സഖ്യം രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
സി.പി.എം ജനകീയ പ്രതിരോധ ജാഥയില്‍ പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.'തോറ്റാലും ജയിച്ചാലും ത്രിപുരയിലെ സഖ്യം ശരിയാണ്. അവിടുത്തെ പ്രധാനപ്പെട്ട ശത്രു ബി.ജെ.പിയാണ്. ഫലപ്രദമായി ചേര്‍ന്ന് മുന്നോട്ട് പോകാനാണ് തീരുമാനം. ബി.ജെ.പി സര്‍ക്കാര്‍ അവിടെ സി.പി.എമ്മിനും കോണ്‍ഗ്രസിനും ജനാധിപത്യം അനുവദിക്കുന്നില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ്.ബി.ജെ.പി സഹകരണം ഉണ്ടായെന്ന് മനസ്സിലായെന്നും എം.വി ഗോവിന്ദന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."