എ.പി അബ്ദുല്ലക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്മാന്
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് എപി അബ്ദുല്ലക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായും, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു.
2025 മാര്‍ച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെ ഹജ്ജിന് അയക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്ക് 23 അംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് ഒരു പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ 2002ലെ ഹജ്ജ് കമ്മിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍നിന്നുള്ള ഒരു അംഗത്തെയാണ് നിര്‍ദേശിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സി. മുഹമ്മദ് ഫൈസിയെ നിര്‍ദേശിച്ചത്. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."