HOME
DETAILS
MAL
ഭരണപക്ഷത്തിന് അസ്വസ്ഥത സൃഷ്ടിച്ച് ടി.പിയുടെ ഓര്മ സഭയില്‍ നിറയും
backup
May 03 2021 | 22:05 PM
കോഴിക്കോട്: മിന്നുന്ന വിജയവുമായി തുടര്ഭരണത്തിലേറുമ്പോഴും നിയമസഭയിലെ പ്രതിപക്ഷ ബെഞ്ചില്‍ കെ.കെ രമയുടെ സാന്നിധ്യം സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടാക്കുന്ന അസ്വസ്ഥത ചെറുതാവില്ല. ജീവിച്ചിരിക്കുന്ന ടി.പി ചന്ദ്രശേഖരനേക്കാള്‍ പതിന്മടങ്ങ് ശക്തിയാണ് രക്തസാക്ഷിയായ ചന്ദ്രശേഖരനെന്ന് ഇടതുമുന്നണിയെ വീണ്ടുംവീണ്ടും ഓര്മിപ്പിക്കുന്നതാകും രമയുടെ നിയമസഭാംഗത്വം.
ടി.പിയുടെ രക്തസാക്ഷിത്വത്തോടുള്ള ഐക്യദാര്‍ഢ്യമാണ് വടകരയിലെ ജനത കാണിച്ചതെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ രമ പ്രതികരിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ടി.പിയുടെ വിജയമാണ് വടകരയിലേത്. രക്തസാക്ഷികളുടെ ചരിത്രം പറയുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ ടി.പി ചന്ദ്രശേഖരനെന്ന ആര്.എം.പി നേതാവ് വെട്ടിനുറുക്കപ്പെട്ടിട്ട് ഇന്നേക്ക് ഒന്‍പതു വര്‍ഷമാവുമ്പോഴാണ് മറ്റൊരു ചരിത്രത്തിനു കൂടി വടകര സാക്ഷിയായത്.
മെയ് രണ്ടിനു ഫലം വരുമ്പോള്‍ അത് വടകരയില്‍ ടി.പിയുടെ കൊലപാതകികളോടുള്ള പകരം വീട്ടലായിരിക്കുമെന്നായിരുന്നു രമ പ്രചാരണത്തിന്റെ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരേ ചോദിച്ചു. 2016ല്‍ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ 20,504 വോട്ടിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ രമ മത്സരരംഗത്ത് സജീവമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."