കാംപസുകളില്‍ എ.ഐ.എസ്.എഫ് നിലനില്‍ക്കുന്നത് എസ്.എഫ്.ഐയുടെ സഹായത്തോടെ: എസ്.എഫ്.ഐ
തിരുവനന്തപുരം: എസ്.എഫ്.ഐ ഫാസിസ്റ്റ് സംഘടനയാണെന്ന എ.ഐ.എസ്.എഫിന്റെ ആരോപണം തള്ളി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ്.
എന്ത് അടിസ്ഥാനത്തിലാണ് എ.ഐ.എസ്.എഫ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്ന് സച്ചിന് ദേവ് പറഞ്ഞു.എസ്.എഫ്.ഐക്കെതിരെ ചര്‍ച്ച ചെയ്താല്‍ മാധ്യമവാര്‍ത്തയാകുമെന്ന് എ.ഐ.എസ്.എഫ് കരുതുന്നുണ്ട്. സംസ്ഥാന നിലവാരത്തിലുള്ള സമ്മേളനം ചര്‍ച്ച ചെയ്തത് ഒറ്റപ്പെട്ട സംഭവങ്ങളെ പറ്റി മാത്രമാണ്. ഫാസിസവും ജനാധിപത്യ വിരുദ്ധതയും എ.ഐ.എസ്.എഫിന്റെ പൂര്‍വകാല ചരിത്രമാണ്.
ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്ക്ക് നേരെ എ.ഐ.എസ്.എഫ് വിമര്‍ശനം ഉന്നയിക്കേണ്ട. കാംപസുകളിലും സര്‍വകലാശാലകളിലും എ.ഐ.എസ്.എഫ് നിലനില്‍ക്കുന്നത് എസ്.എഫ്.ഐയുടെ സഹായത്തോടെയാണ്.
ഉത്തരേന്ത്യയില്‍ എ.ബി.വി.പി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്.എഫ്.ഐ പിന്തുടരുന്നുവെന്ന് എ.ഐ.എസ്.എഫ് സംസ്ഥാനാ സമ്മേളന റിപ്പോര്‍ട്ടിലാണ് എസ്.എഫ്.ഐക്കെതിരായ വിമര്‍ശനമുള്ളത്. ഇതിനെതിരായാണ് എസ്.എഫ്.ഐയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."