HOME
DETAILS
MAL
ലൈഫ് മിഷന് കോഴക്കേസില്‍ ശിവശങ്കറിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി
backup
March 02 2023 | 10:03 AM
തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
എന്നാല്‍ തനിക്കെതിരെയുള്ളത്, മൊഴികള്‍ മാത്രമാണെന്നും പ്രതി ചേര്‍ത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ആണ് ശിവശങ്കര്‍ റിമാന്‍ഡില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."