ഒന്നിലധികം സീറ്റില്‍ മത്സരിക്കുക, ഒപ്പം ഹെലികോപ്റ്റര്‍ പറത്തി കോമാളിത്തരവും: കെ സുരേന്ദ്രനെതിരേ ആഞ്ഞടിച്ച് ആര്‍.എസ്.എസ് നേതാവ്
തിരുവനനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കെ.സുരേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ് നേതാവ്. ഒന്നിലധികം സീറ്റില്‍ മത്സരിക്കുകയും ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുകയായിരുന്നു കെ.സുരേന്ദ്രനെന്ന് ആര്‍.എസ്.എസ് നേതാവ് ഇ.എന്‍ നന്ദകുമാര്‍ കുറ്റപ്പെടുത്തി.
ദയനീയ പരാചയമാണ് ഇത്തവണ ബി.ജെ.പി നേരിട്ടത്.
ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നുവെന്നും നന്ദകുമാര്‍ കുറ്റപ്പെടുത്തി.കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് രാധാകൃഷ്ണന്റെ സഹോദരനായ നന്ദകുമാര്‍ തെരഞ്ഞെടുപ്പുഫലം വന്ന ഉടനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രനെതിരെ പരസ്യമായി പ്രതികരിച്ചത്.
'മോഡി കളി'ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. ഈ കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. അവസാന നിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ. എന്നാണ് നന്ദകുമാറിന്റെ എഫ്ബി പോസ്റ്റ്.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭനും സുരേന്ദ്രനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ തോല്‍വിയില്‍ നേതൃത്വം ഗൗരവമായ പരിശോധന നടത്തണം. പിണറായി വിജയനോട് കേരള ജനതക്കുള്ള താല്‍പ്പര്യം ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്നതില്‍ വ്യക്തതയില്ലെന്നും സികെ പദ്മനാഭന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."