സി.വി പാപ്പച്ചന് മാധ്യമ അവാര്‍ഡ്: സുനി അല്‍ഹാദിക്ക് പ്രത്യേക പുരസ്കാരം
കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ സി.വി പാപ്പച്ചന് മാധ്യമ അവാര്‍ഡ് ദീപിക ദിനപത്രത്തിലെ സ്പെഷല്‍ കറസ്പോണ്ടന്റ് റെജി ജോസഫിന്. പ്രത്യേക ജൂറി പുരസ്കാരത്തിന് സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്‍ഹാദി അര്‍ഹയായി. 2021 ആഗസ്റ്റ് ആറു മുതല്‍ ഒമ്പതുവരെ സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'അടച്ചു പൂട്ടല്‍ ഗതിമുട്ടിച്ച ജീവിതങ്ങള്‍' എന്ന പരമ്പരക്കാണ് ജൂറിയുടെ പ്രത്യേക ബഹുമതി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് നാളെ എറണാകുളം പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ദീപികയില്‍ പ്രസിദ്ധീകരിച്ച 'കൊവിഡ് അതിജീവനം കേരള മോഡല്‍' എന്ന പരമ്പരയാണ് റെജി ജോസഫിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലയാള മനോരമ അസി. എഡിറ്റര്‍ എസ്.ഹരികൃഷ്ണന്, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ആര്. സാംബന് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ആലപ്പുഴ ഹാദി മന്‍സിലില്‍ പരേതരായ എസ്.എച്ച് അല്ഹാദിയുടെയും എം.നഫീസയുടെയും മകളാണ് സുനി അല്‍ഹാദി. മികച്ച ദൃശ്യമാധ്യമപ്രവര്ത്തകയ്ക്കുള്ള കാഴ്ച അവാര്‍ഡ്, റീഡേഴ്സ് ഫോറം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മാധ്യമം കൊച്ചി റസിഡന്റ് എഡിറ്റര്‍ എം.കെ.എം ജാഫറിന്റെ ഭാര്യയാണ്. മകള്‍ ഐസ അനാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."