'ഇന്ത്യയില്‍ ജനാധിപത്യം അക്രമിക്കപ്പെടുന്നു' കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ രാഹുല്‍; ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും മേല്‍ ആക്രമണം, വിയോജിപ്പുള്ളവരെ അടിച്ചമര്‍ത്തുന്നുവെന്നും എം.പി
ലണ്ടന്‍: ജനാധിപത്യത്തിന്റെ ചട്ടക്കൂട് പരിമിതമായിക്കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടന ആക്രമിക്കപ്പെടുന്നുവെന്നും കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലാണ് രാഹുലിന്റെ പരാമര്‍ശം. യൂനിവേഴ്‌സിറ്റിയിലെ ജഡ്ജ് ബിസിനസ് സ്‌കൂളില്‍ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തെ പ്രസംഗം.
'ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നു. അത് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍' രാഹുല്‍ പറഞ്ഞു.
പെഗസസ് ചാര സോഫ്റ്റ്‌വെയറിനെ കുറിച്ചും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
'എന്റെ ഫോണില്‍ പെഗസസ് ഉണ്ട്. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും സോഫ്റ്റ് വെയര്‍ ഉണ്ട്. ഫോണില്‍ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ താന്‍ ജാഗ്രത പുലര്‍ത്താറുണ്ട്' അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളേയും ജുഡീഷ്യറിയേയും പിടിച്ചെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നിരീക്ഷണം, ഭീഷണിപ്പെടുത്തല്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും മേലുള്ള ആക്രമണം, വിയോജിക്കുന്നവരെ അടച്ചുപൂട്ടല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ ഇന്ത്യയിലെ സ്ഥിതിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി യു.കെയിലെത്തിയത്. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ ബിഗ് ഡാറ്റയും ജനാധിപത്യവും, ഇന്ത്യ-ചൈന ബന്ധവും എന്നിവയെ കുറിച്ചാണ് രാഹുല്‍ യൂനിവേഴ്‌സിറ്റിയില്‍ ക്ലാസെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."