ഡോക്ടറെ പീഡിപ്പിച്ച മെയില്‍ നഴ്‌സ് കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട് : ഡോക്ടറെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മെയില്‍ നഴ്‌സ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ നിഷാം ബാബു(24)വിനെയാണ് കസബ സിഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്.
മൈസൂരുവിലെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്തിരുന്നു. കോയമ്പത്തൂരില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനംചെയ്ത് ഡോക്ടറെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ ഡിസംബറിലായിരുന്നു സംഭവം.
ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി അഞ്ചുതവണ മൈസൂരുവിലെ വിവിധ ലോഡ്ജുകളില്‍വച്ച് പീഡിപ്പിച്ചു. പിന്നീട് ഫോണില്‍ നിരന്തരം ശല്യപ്പെടുത്തിയതോടെ ഡോക്ടര്‍ നമ്പര്‍ ബ്ലോക്കാക്കി. ഇതിന്റെ വൈരാഗ്യത്തിന് നിഷാം ഡോക്ടറുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അറസ്റ്റ് ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫാക്കി നടന്ന പ്രതിയെ സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."