ദുബൈ മെട്രോ നിയമലംഘന പിഴ 2,000 ദിർഹം വരെയാക്കി
ദുബൈ: മെട്രോയിലെ നിയമലംഘനങ്ങൾക്ക് 100 മുതൽ 2,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് ആർടിഎ മുന്നറിയിപ്പ് . പെരുന്നാൾ അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ട്രെയിനിലും സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കും . എമർജൻസി ബട്ടൻ , അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങൾ എന്നിവ അനാവശ്യമായി ഉപയോഗിച്ചാൽ 2,000 ദിർഹമാണ് പിഴ . സഹയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കിയാലും നടപടിയുണ്ടാകും .
● വ്യാജ നോൽ കാർഡ് ഉപയോഗിച്ചുള്ള യാത്ര -500 ദിർഹം
● സ്റ്റേഷൻ പരിസരത്ത് അനുവദിക്കപ്പെട്ടതിലും കൂടുതൽ സമയം പാർക്ക് ചെയ്യുക -100 മുതൽ .
● മാരകായുധങ്ങൾ , തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ എന്നിവയുമായി യാത്ര ചെയ്യുക -1,000 ദിർഹം .
● തുപ്പുക , പുകവലിക്കുക , ചപ്പുചവറുകൾ നിക്ഷേപിക്കുക -200 ദിർഹം .
● കാത്തിരിപ്പ് കേന്ദ്രങ്ങളിലോ മറ്റിടങ്ങളിലോ ഉറങ്ങുക -300 ദിർഹം.
● സ്റ്റേഷനുകൾ , ട്രെയിനുകൾ , നടവഴികൾ എന്നിവിടങ്ങളിൽ സഞ്ചാരം തടസ്സപ്പെടുത്തിയോ മറ്റു വിധത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയോ സാധനങ്ങൾ വയ്ക്കുന്നത് ശിക്ഷാർഹമാണ് . നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ചാണ് പിഴ .
● ചുമലിൽ ഭാരിച്ച ബാഗുകൾ തൂക്കി സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാലും നടപടിയുണ്ടാകും . പെട്ടെന്നു തിരിയുമ്പോൾ ഇത്തരം ബാഗുകൾ മറ്റുള്ളവരുടെ മുഖത്തും മറ്റും ശക്തമായി തട്ടുന്നത് പതിവുകാഴ്ചയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."