HOME
DETAILS

കെ.എസ്.ഇ.ബിയിൽ കരുത്ത് തെളിയിക്കാൻ യൂനിയനുകൾ ഹിതപരിശോധന 28ന്; വര്‍ക്കര്‍മാരുടെ നിലപാട് നിര്‍ണായകം

  
backup
April 23 2022 | 20:04 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b3


ഇ.പി മുഹമ്മദ്
കോഴിക്കോട്
സംസ്ഥാന വൈദ്യുത ബോര്‍ഡില്‍ ട്രേഡ് യൂനിയനുകള്‍ക്ക് അംഗീകാരം നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന 28ന് നടക്കും.
ഏഴു സംഘടനകളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. നിലവില്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു), ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി), യു.ഡി.എഫ് അനുകൂല യുനൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ (യു.ഡി.ഇ.ഇ.എഫ്) എന്നീ സംഘടനകള്‍ക്കാണ് അംഗീകാരമുള്ളത്. ഇത്തവണ ഈ മൂന്നു സംഘടനകള്‍ക്കു പുറമേ കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂനിയന്‍, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്), എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, ഇലക്ട്രിസിറ്റി എംപ്‌ളോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് മത്സരരംഗത്തുള്ളത്.
കെ.എസ്.ഇ.ബി ഓഫിസുകൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമായിരിക്കുകയാണ്. 2015ല്‍ നടന്ന ഹിതപരിശോധനയില്‍ ഏറ്റവും കൂടതല്‍ വോട്ട് നേടിയത് സി.ഐ.ടി.യുവാണ്. 47.2ശതമാനം. യു.ഡി.ഇ.ഇ.എഫിന് 24.3 ശതമാനവും എ.ഐ.ടി.യു.സിക്ക് 16.5 ശതമാനവും വോട്ടാണ് ലഭിച്ചത്. ഇത്തവണ ഒന്നാം സ്ഥാനം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് സി.ഐ.ടി.യു.


സബ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, ലൈന്‍മാന്‍, വര്‍ക്കര്‍ തസ്തികയിലുള്ള ജീവനക്കാരായ 26,246 പേരാണ് വോട്ടര്‍മാര്‍. ഓഫിസര്‍മാര്‍ക്ക് വോട്ടവകാശമില്ല.
കെ.എസ്.ഇ.ബിയിലെ ഏറ്റവും താഴെക്കിടയിലുള്ള ജീവനക്കാരായ വര്‍ക്കര്‍മാരുടെ വോട്ടുകളാണ് ഇത്തവണ ഹിതപരിശോധനയില്‍ നിര്‍ണായകമായിട്ടുള്ളത്.
ഒമ്പതു വര്‍ഷമായി പ്രമോഷന്‍ കിട്ടാത്തവരാണ് വര്‍ക്കര്‍മാര്‍. ലൈന്‍മാന്‍ രണ്ട് തസ്തികയിലേക്കാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടത്. എന്നാല്‍ ഐ.ടി.ഐ പാസാകണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം തടയുകയാണെന്നാണ് ഇവരുടെ പരാതി.


സി.ഐ.ടി.യുവിനെതിരേ എ.ഐ.ടി.യു.സി അടക്കമുള്ള സംഘടനകള്‍ പ്രചാരണായുധമാക്കുന്നത് വര്‍ക്കര്‍മാരുടെ പ്രമോഷന്‍ വിഷയമാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യവും ട്രേഡ് യൂനിയനുകള്‍ ഉയര്‍ത്തുന്നുണ്ട്. പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിക്കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡില്‍ സി.പി.എം അനുകൂല ഓഫിസര്‍മാര്‍ സമരരംഗത്തുള്ള ഘട്ടത്തിലാണ് ഹിതപരിശോധന നടക്കുന്നത്. സര്‍ക്കാര്‍ അനുകൂല സംഘടന ബോര്‍ഡിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന വിധത്തില്‍ നടത്തുന്ന സമരത്തില്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ഇത് ഹിതപരിശോധനയില്‍ തങ്ങള്‍ക്കനുകൂലമാകുമെന്നാണ് എ.ഐ.ടി.യു.സിയും യു.ഡി.എഫ് അനുകൂല സംഘടനയുമെല്ലാം അവകാശപ്പെടുന്നത്. കെ.എസ്.ഇ.ബിയുടെ 76 ഡിവഷന്‍ ഓഫിസുകളാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍. വോട്ടെണ്ണല്‍ 30ന് കൊച്ചിയില്‍ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറുടെ ഓഫിസില്‍ നടക്കും. അന്നുതന്നെ ഫലപ്രഖ്യാപാനവും ഉണ്ടാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago