ശശിധരന് കര്‍ത്തയ്ക്ക് ഇഡി നോട്ടീസ്; മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയ്ക്ക് ഇന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഏപ്രില്‍ 15 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. മുന്‍പ് സിഎംആര്‍എല്‍ മറ്റ് ഉദ്യോഗസ്ഥരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അവരിത് ആവഗണിക്കുകയാണുണ്ടായത്. നിലവില്‍ ആരും ഹാജരായിട്ടില്ല.
കേസില്‍ എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് സമാന്തരമായി ഇഡി അന്വേഷണവും നടക്കുന്നത്. ഫിനാന്‍സ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് ഇന്ന് ഹാജരാവാനായിരുന്നു ഇഡി നോട്ടീസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവരും ഇന്ന് ഹാജരായില്ല. ശശിധരന് കര്‍ത്തയുടെ ചോദ്യം ചെയ്യലിനു ശേഷം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്, സോഫ്റ്റ് വെയര്‍ കമ്പനി എക്സാലോജിക്ക് തുടങ്ങിയവര്‍ക്കും നോട്ടീസ് അയക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."