പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരേ കേസെടുത്തു
തിരുവനന്തപുരം: വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരേ കേസെടുത്തു. പോക്‌സോ, വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കോഴിക്കോട് വെള്ളയില്‍ പൊലിസാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്നാണ് ചാനലിനെതിരേ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചക്കാണ് പൊലിസ് ചാനലിനെതിരേ കേസെടുത്തിരിക്കുന്നത്.
അതേസമയം ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അക്രമിച്ച കേസില്‍ മൂന്ന് എസ്.എഫ്.ഐ നേതാക്കള്‍ പൊലിസില്‍ കീഴടങ്ങി. എസ് എഫ് എ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, തൃപ്പുണ്ണിത്തുറ ഏര്യാ സെക്രട്ടറി ബ്രഹ്മദത്ത് കെ.വി.ദേവ് ജില്ലാ കമ്മിറ്റിയംഗം ശരത്ത് എന്നിവരാണ് പൊലിസില്‍ കീഴടങ്ങിയത്.
ഇന്നലെയാണ് വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച്
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫിസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."