'നാളെ മുതല്‍ പൊതു ഗതാഗതം ഇല്ല' വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍
കോഴിക്കോട്: 'നാളെ മുതല്‍ പൊതു ഗതാഗതം ഇല്ല, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 9 മണി മുതല്‍ 1 മണി വരെ തുടങ്ങിയ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വ്യാഴം മുതല്‍ പുതിയ നിയന്ത്രണങ്ങളൊന്നും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. നാലാം തിയ്യതി മുതലുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ചുള്ള തീരുമാനം വെള്ളിയാഴ്ച്ചയായിരിക്കുമുണ്ടാവുക. ഇതിനിടയിലാണ് ഇപ്പോഴുള്ളതും ഇല്ലാത്തതുമായു കൂറേ നിയന്ത്രണങ്ങള്‍ വ്യാജമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതു വ്യാജമാണെന്ന കുറിപ്പുമായി പൊലീസും രംഗത്തു വന്നിട്ടുണ്ട്.
വ്യാജമായി പ്രചരിക്കുന്ന സന്ദേശം
നാളെ മുതല്‍ സംസ്ഥാനത്തു കര്‍ശന നിയന്ത്രണം....
# പൊതു ഗതാഗതം ഇല്ല...
# അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 9 മണി മുതല്‍ 1 മണി വരെ...
# ദീര്‍ഘദൂര ബസുകള്‍ മാത്രം ( ksrtc )
# രീിമേശിാേലി ്വേീിശഹ നിന്നും പുറത്തിറങ്ങിയാല്‍ 3000 രൂപ പിഴ & case
# സ്വന്തം വാഹനത്തില്‍ പോകുന്നവര്‍ സത്യവാങ് കരുതണം
# കാറില്‍ ഡ്രൈവര്‍ അടക്കം 3 പേര്‍
# Auto യില്‍ ഡ്രൈവര്‍ അടക്കം 3 പേര്‍
# ബൈക്കില്‍ ഒരാള്‍ ( കുടുംബത്തിലെ ആളാണെങ്കില്‍ 2 പേര്‍ )
# പൊതു സ്ഥലങ്ങളില്‍ 2 ാമസെ ഉപയോഗിക്കണം.
കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ല ശരിയായ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കുക ഓർക്കുക, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്
Posted by State Police Media Centre Kerala on Wednesday, 5 May 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."